Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.എന്‍

July 18, 2021

July 18, 2021

ലണ്ടന്‍: ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യു.എന്‍.
അഫ്ഗാന്‍ സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടത്.മാധ്യമപ്രവര്‍ത്തകര്‍ എത്രമാത്രം ഭീഷണി നേരിടുന്നുവെന്നതാണ് ഈ സംഭവമെന്നും മറ്റു മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും അഫ്ഗാനിലെ യു.എന്‍ മിഷന്‍ ട്വീറ്റ് ചെയ്തു. അതിനിടെ ഡാനിഷിന്റെ മരണത്തില്‍ താലിബാന്‍ ഖേദം പ്രകടിപ്പിച്ചു. യുദ്ധമേഖലയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെ അറിയിക്കണമെന്ന് താലിബാന്‍ വക്താവ് സൈബുല്ല മുജാഹിദ് പറയുകയും ചെയ്ത റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അഫ്ഗാനിസ്താനിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര കൂട്ടായ്മയായ സി.പി.ജെ ആവശ്യപ്പെട്ടു. സിദ്ദീഖിയുടെ മരണം മാധ്യമലോകത്തിന് വന്‍ നഷ്ടമാണെന്ന് ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താനില്‍ ഈ വര്‍ഷം മാത്രം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖി.

 


Latest Related News