Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ന് അറഫ ദിനം: അറഫ പ്രസംഗം പത്തു ഭാഷകളില്‍ കേള്‍ക്കാം

July 19, 2021

July 19, 2021

മക്ക: ഇന്ന് അറഫാ ദിനം. ഹജ്ജ് കര്‍മത്തിലെ അതിപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന് നടക്കും. മഹാമാരിക്കാലത്തെ രണ്ടാമത്തെ ഹജ്ജിന് നിയന്ത്രിതരായ ആളുകള്‍ക്ക് മാത്രമേ അനുവാദം ലഭിച്ചിട്ടുള്ളൂവെങ്കിലും ലോകത്തെ മുഴുവന്‍ വിശ്വാസികളും അറഫാ സംഗമത്തെ സാകൂതം കാത്തിരിക്കയാണ്. അറഫ പ്രസംഗം പത്തു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.  രണ്ടു വര്‍ഷം മുമ്പാണ് അറഫ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തല്‍ ആരംഭിച്ചത്. ആദ്യവര്‍ഷത്തില്‍ അറബി ഭാഷക്കു പുറമേ ഇംഗ്ലീഷ്, ഫ്രഞ്ച്, പേര്‍ഷ്യന്‍, മലായ്, ഉര്‍ദു എന്നീ ഭാഷകളിലായിരുന്നു. രണ്ടാം വര്‍ഷത്തില്‍ ചൈനീസ് ഭാഷയുംകൂടി ചേര്‍ത്തു. ഈ വര്‍ഷം തുര്‍ക്കി, റഷ്യന്‍, ഹുസാവിയ, ബംഗാളി എന്നീ ഭാഷകളില്‍ കൂടി പരിഭാഷയുണ്ടാകും.ഇതോടെ മൊത്തം ഭാഷകളുടെ എണ്ണം പത്താകും. വിവിധ ടി.വി ചാനലുകള്‍, എഫ്.എം ഫ്രീക്വന്‍സികള്‍, സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ (അറഫാത്ത് ആപ്ലിക്കേഷന്‍, ഹറമൈന്‍ ആപ്ലിക്കേഷന്‍, മനാറത് അല്‍ഹറമൈന്‍ ആപ്ലിക്കേഷന്‍) എന്നിവ വഴി അറഫ പ്രഭാഷണം കേള്‍ക്കാനാകും. പരിഭാഷാ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം മൂന്നര കോടിയിലധികം എത്തിയതായി ഭാഷ, വിവര്‍ത്തന വിഭാഗം മേധാവി മശാരി അല്‍മസ്ഊദി പറഞ്ഞു. മക്ക ഹറം പള്ളിയിലെ ഇമാം ഡോ.ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസാണ് അറഫ പ്രഭാഷണം നടത്തുക.അറഫയിലെ മസ്ജിദുന്നമിറയില്‍ വച്ചാണ് പ്രഭാഷണം ഉണ്ടാവുക.അറുപതിനായിരം പേരാണ് ഇത്തവണ ഹജ്ജിനെത്തിയിട്ടുള്ളത്. കര്‍ശനമായ കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്.അറഫ ദിനത്തിലാണ് കഅബയെ പുതിയ കിസ് വ പുതപ്പിക്കുന്ന ചടങ്ങ് നടക്കുക. അതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

 


Latest Related News