Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോഴിക്കോട്ട് നടക്കാത്തത് ചെന്നൈയിൽ നടന്നു,പിതാവ് മരിച്ചതിനെ തുടർന്ന് ദോഹയിൽ നിന്നും നാട്ടിലേക്ക് പോയ വട്ടിയൂർക്കാവ് സ്വദേശിയുടെ അനുഭവം മറ്റൊന്നാണ്

January 07, 2022

January 07, 2022

അൻവർ പാലേരി

ദോഹ: അടിയന്തര സാഹചര്യത്തിൽ പിസിആർ പരിശോധനാ ഫലമില്ലാതെ നാട്ടിലേക്ക് പോകുന്നവർക്കുള്ള യാത്രാ ഇളവ് കേന്ദ്രസർക്കാർ റദ്ധാക്കിയതിനെ തുടർന്ന് ദുരിതം നേരിടുന്ന നിരവധി പേരുടെ കദനകഥകളാണ് ദിവസവും പുറത്തുവരുന്നത്.മാതാവ് മരിച്ചതിനെ തുടർന്ന് രണ്ടു ദിവസം മുമ്പ് നാട്ടിലേക്ക് പോകാൻ ശ്രമിച്ച കാസർകോട് കാഞ്ഞങ്ങാട് സ്വദേശിക്ക് കോഴിക്കോട് വിമാനത്താവളം അധികൃതരിൽ നിന്നും നേരിട്ട ദുരനുഭവം 'ന്യൂസ്‌റൂം' റിപ്പോർട്ട് ചെയ്തിരുന്നു.എംബസിയിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം നാട്ടിലേക്ക് പോകാനൊരുങ്ങിയ കാഞ്ഞങ്ങാട് സ്വദേശി ഷിഹാബിന് കോഴിക്കോട് വിമാനത്താവളം അധികൃതരുടെ അനാസ്ഥ മൂലം അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു.ദോഹ വിമാനത്താവളത്തിൽ നിന്ന് എയർലൈൻ അധികൃതർ അവസാന നിമിഷം വരെ കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ശ്രമിച്ചിട്ടും അനുമതി നിഷേധിച്ചതാണ് ശിഹാബിന്റെ യാത്ര മുടങ്ങാൻ ഇടയാക്കിയത്.അതേസമയം,പിതാവ് മരിച്ചതിനെ തുടർന്ന് അടിയന്തിരമായി ദോഹയിൽ നിന്നും നാട്ടിലേക്ക് പോയ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പുളിമൂട്ടിൽ നഫ്‌സൽ മുഹമ്മദിന്റെ അനുഭവം മറ്റൊന്നാണ്.പിസിആർ പരിശോധനാഫലം ഇല്ലാതെ തന്നെ ദോഹയിൽ നിന്നും ചെന്നൈ വഴി യാത്ര ചെയ്ത അദ്ദേഹത്തിന് പിതാവിനെ അവസാനമായൊരു നോക്കു കാണാനും മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു.

ചെന്നൈയിൽ നിന്നും വ്യാഴാഴ്ച രാവിലെ 10 മണിയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ നൗഫല്‍  ഉച്ചയോടെ പിതാവിന്‍റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ കോവിഡ് പി.സി.ആര്‍ പരിശോധന ഫലം വൈകുന്നതു സംബന്ധിച്ച്‌ ബോധ്യമുണ്ടായിരുന്നതിനാൽ ഏറ്റവും വേഗത്തില്‍ ലഭിക്കുന്ന പി.സി.ആര്‍ ടെസ്റ്റിനായി സിദ്രയില്‍ ബുക്ക്ചെയ്യാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. രണ്ടുദിവസം കഴിഞ്ഞേ അപോയിന്‍മെന്‍റ് ലഭിക്കൂ എന്ന മറുപടിയാണ് സിദ്രയിൽ നിന്ന് ലഭിച്ചത്. ബുധനാഴ്ച രാത്രിയില്‍ ചെന്നൈയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തിന് ടിക്കറ്റ് എടുത്തു. പി.സി.ആര്‍ പരിശോധന ഫലം ഇല്ലാത്തതിനാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെത്തി അടിയന്തര യാത്രക്കുള്ള സാക്ഷ്യപത്രം വാങ്ങി. പിതാവിന്‍റെ മരണസര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ഖത്തര്‍ ഐ.ഡി കോപ്പി എന്നിവ വെച്ചാണ് എയർസുവിധയിൽ അപേക്ഷ നല്‍കിയത്.

വിമാനത്താവളത്തിലെത്തിയ ശേഷം എംബസി സാക്ഷ്യപത്രം സഹിതം ഖത്തര്‍ എയര്‍വേസ് അധികൃതര്‍ തന്നെ ചെന്നൈ എയര്‍പോര്‍ട്ടിലേക്ക് നല്‍കിയ അപേക്ഷ സ്വീകരിക്കപ്പെട്ടതോടെ യാത്രാനുമതി ലഭിച്ചു. രാത്രിയോടെ ദോഹയില്‍നിന്നും പറന്നുയര്‍ന്ന നഫ്സല്‍ പുലര്‍ച്ചെ ചെന്നൈയിലും, തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ തിരുവനന്തപുരത്തും എത്തി.

അതേസമയം,സമാനമായ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പൂർത്തിയാക്കിയിട്ടും കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിന് കോഴിക്കോട് വിമാനത്താവളം അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു.ദോഹയിൽ നിന്നും എയർഅറേബ്യ അധികൃതർ പല തവണ കോഴിക്കോട് വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഗുരുതരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്.ആദ്യം ഇമെയിൽ അയച്ചെങ്കിലും ഇമെയിൽ ലഭിച്ചില്ലെന്നും വാട്സ്ആപ്പിൽ ബന്ധപ്പെടാനും കോഴിക്കോട്  വിമാനത്താവളത്തിൽ നിന്നും ആവശ്യപ്പെടുകയായിരുന്നു.മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഒരു മറുപടിയും ലഭിക്കാതിരുന്നതിനെ തുടർന്ന് അവസാനം ശിഹാബിന്റെ യാത്ര മുടങ്ങുകയായിരുന്നു.എയർഅറേബ്യയിലെ സുഡാനിയായ ഉദ്യോഗസ്ഥൻ തന്റെ ദുരവസ്ഥ മനസിലാക്കി അവസാന നിമിഷം വരെ എല്ലാ സഹായങ്ങളും നൽകിയെന്നും കോഴിക്കോട് വിമാനത്താവളം അധികൃതരുടെ അനാസ്ഥ കാരണമാണ് മാതാവിന്റെ മുഖം അവസാനമായി കാണാനുള്ള അവസരം തനിക്ക് നഷ്ടപ്പെട്ടതെന്നും ശിഹാബ് പറയുന്നു. കഴിഞ്ഞദിവസം, സമാനമായ കേസില്‍ തൃശൂര്‍ സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ സുരാഗ് സത്യന്റെയും യാത്ര മുടങ്ങിയിരുന്നു.

ഉമ്മയുടെ മയ്യിത്ത് കാണാൻ കഴിയാതെ കാസർകോട് സ്വദേശി,യാത്രാ ഇളവുകൾ റദ്ദാക്കിയതിൽ മനം നൊന്ത് പ്രവാസികൾ  

കോഴിക്കോട് വിമാനത്താവളം ഉദ്യോഗസ്ഥരിൽ നിന്നും പ്രവാസികൾക്ക് ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്നത് ഇത് ആദ്യമല്ല.ദുബായിൽ നിന്നെത്തിയ യുവാവിനോട് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട സംഭവം ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News