Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉമ്മയുടെ മയ്യിത്ത് കാണാൻ കഴിയാതെ കാസർകോട് സ്വദേശി,യാത്രാ ഇളവുകൾ റദ്ദാക്കിയതിൽ മനം നൊന്ത് പ്രവാസികൾ

January 06, 2022

January 06, 2022

അൻവർ പാലേരി,ദോഹ 

ദോഹ : 'എനിക്കെന്റെ ഉമ്മയുടെ മയ്യിത്തെങ്കിലും അവസാനമായി ഒരു നോക്ക് കാണണമെന്നുണ്ടായിരുന്നു..ഇന്ത്യൻ എംബസിയും ഖത്തർ വിമാനത്താവളത്തിലെ എയർലൈൻ അധികൃതരും ഒരുപാട് ശ്രമിച്ചിട്ടും ഇന്ത്യയിലെ പിഴച്ച നിയമം കാരണമാണ് എന്റെ യാത്ര മുടങ്ങിയത്. ഇനി മറ്റാർക്കും ഈ ഗതി വരരുത്...."- ഇത് കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ശിഹാബിന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് ഉമ്മ മരിച്ചതിനെ തുടർന്ന് ശിഹാബ്  അടിയന്തിരമായി നാട്ടിലേക്ക് പോകാനൊരുങ്ങിയത്.പിസിആർ ടെസ്റ്റ് ഫലം ലഭിക്കാൻ നിലവിൽ 72 മണിക്കൂറിലേറെ സമയം എടുക്കുന്നതിനാൽ ശിഹാബ് ഇന്ത്യൻ എംബസിയെ സമീപിച്ച് കാര്യം ബോധ്യപ്പെടുത്തുകയായിരുന്നു.എംബസിയിൽ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം നാട്ടിൽ നിന്നും ഉമ്മയുടെ മരണസർട്ടിഫിക്കറ്റ് എത്തിക്കുകയും എംബസിയിൽ നിന്ന് ലഭിച്ച സാക്ഷ്യപത്രം സഹിതം ഇന്നലെ വൈകീട്ട് ഷാർജ വഴി കോഴിക്കോട്ടേക്ക് പോകുന്ന എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ കോഴിക്കോട് വിമാനത്താവള അധികൃതരിൽ നിന്നും നോ ഒബ്ജക്ഷൻ ലഭിക്കാത്തതിനാൽ അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു.

തന്റെ ദുരവസ്ഥ മനസിലാക്കിയ എയർലൈൻ അധികൃതരും ദോഹ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും നിരന്തരം ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ശിഹാബ് ന്യൂസ്‌റൂമിനോട് പറഞ്ഞു.

'മരണസർട്ടിഫിക്കറ്റും എംബസിയിൽ നിന്നുള്ള സാക്ഷ്യപത്രവും റാപ്പിഡ് ആന്റിജൻ പരിശോധനാഫലവും ഉൾപ്പെടെയുള്ള രേഖകൾ ഇമെയിൽ ചെയ്യാനാണ് ആദ്യം കോഴിക്കോട് നിന്ന് ആവശ്യപ്പെട്ടത്.എയർസുവിധയിലും രജിസ്റ്റർ ചെയ്തു. പിന്നീട് വാട്സ്ആപ്പിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ടു.ഇതെല്ലാം ചെയ്തിട്ടും ഒന്നിനും ഒരു മറുപടിയും ലഭിച്ചില്ല.അവസാനം വിമാനം പുറപ്പെട്ട ശേഷം താമസ സ്ഥലത്തേക്ക് തിരിച്ചു പോകാൻ ഒരുങ്ങിയപ്പോഴാണ് നിങ്ങൾക്ക് യാത്രചെയ്യാൻ കഴിയില്ലെന്ന മറുപടി ലഭിക്കുന്നത്.' ശിഹാബ് കൂട്ടിച്ചേർത്തു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.കഴിഞ്ഞ ദിവസം മുംബൈയിലുളള പിതാവിന്റെ മരണത്തെ തുടർന്ന് നാട്ടിലേക്ക് പോകാനായി മരണസർട്ടിഫിക്കറ്റും എംബസിയിൽ നിന്നുള്ള സാക്ഷ്യപത്രവും റാപ്പിഡ് ആന്റിജൻ പരിശോധനാഫലവും സഹിതം എയർസുവിധയിൽ റജിസ്റ്റർ ചെയ്തിട്ടും കോവിഡ് ആർടി-പിസിആർ പരിശോധനാഫലം തന്നെ വേണമെന്ന വ്യവസ്ഥയെ തുടർന്ന് പ്രവാസി മലയാളിയായ സുരാഗ് സത്യന് പിതാവിനെ അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ല. ഇതുപോലെ നിരവധി മലയാളികളാണ് തങ്ങളുടെ വിഷമങ്ങൾ ആരോട് പറയണമെന്നറിയാതെ വിഷമിക്കുന്നത്.

ബന്ധുക്കളുടെയും മറ്റും മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലേക്കു പോകുന്നവർക്കുള്ള യാത്രാ ഇളവ് കേന്ദ്ര സർക്കാർ റദ്ദാക്കിയതാണ് നൂറു കണക്കിന് പ്രവാസികളെ ദുരിതത്തിലാക്കിയത്.നിലവിൽ ഇന്ത്യയിലേക്കുള്ള യാത്രാ ചട്ടങ്ങൾ പ്രകാരം അടിയന്തരമായി യാത്ര ചെയ്യേണ്ടവരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധന ഫലം ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാരിന്റെ എയർ സുവിധയിൽ റജിസ്റ്റർ ചെയ്യണം. നെഗറ്റീവ് പരിശോധനാ ഫലവും എയർ സുവിധയിൽ നൽകിയ സെൽഫ് ഡിക്ലറേഷന്റെ പ്രിന്റും കൈവശം വെക്കണമെന്നാണ് നിർദേശം.എന്നാൽ രക്തബന്ധത്തിൽ പെട്ട ആരുടെയെങ്കിലും മരണം ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്ക് നേരത്തെ ഇളവനുവദിച്ചിരുന്നു.ഇതിനായി നാട്ടിൽ നിന്നുള്ള മരണസർട്ടിഫിക്കറ്റ് ഹാജരാക്കി ഇന്ത്യൻ എംബസിയിൽ നിന്നും സാക്ഷ്യപത്രം കൈപ്പറ്റിയാൽ മതിയായിരുന്നു.ഇത് ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതർക്ക് എത്തിച്ചാൽ യാത്രാനുമതി നൽകിയിരുന്നു.ഈ ഇളവാണ് കഴിഞ്ഞ വർഷം അവസാനത്തോടെ റദ്ദാക്കിയത്.ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും സാമൂഹ്യപ്രവർത്തകരും കേന്ദ്ര സർക്കാരിന് നിവേദനം നൽകിയെങ്കിലും ഫലം കണ്ടില്ല.

ഇതിനിടെ,പിസിആർ പരിശോധനാഫലം വൈകുന്നത്  ദോഹയിലെ സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.സ്വാബ് ശേഖരിച്ച് ഹമദ് ആശുപത്രി ലാബിലേക്ക് അയച്ചിട്ടും രണ്ടു ദിവസത്തിന് ശേഷവും ഫലം ലഭിക്കാത്തതിനെ തുടർന്ന് ഇവർ ആശുപത്രിയിലെത്തി ജീവനക്കാരുമായി തട്ടിക്കയറുന്നത് പതിവ് സംഭവമായിട്ടുണ്ട്.

'ഫലം എപ്പോൾ ലഭിക്കുമെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്ന് ആദ്യമേ പറഞ്ഞാണ് ഞങ്ങൾ സ്വാബ് ശേഖരിക്കുന്നത്.എന്നാൽ ഞങ്ങളുടെ വീഴ്ച കാരണമാണ് ഫലം വൈകുന്നതെന്ന് ആരോപിച്ചാണ് പലരും ജീവനക്കാരുമായി വഴക്കിടുന്നത്.പലപ്പോഴും പോലീസിനെ വിളിച്ചുവരുത്തേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്....." ദോഹയിലെ ഒരു ക്ലിനിക്കിലെ മാനേജർ ന്യൂസ്‌റൂമിനോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News