Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ദോഹയില്‍ നിന്നും ഇന്ത്യന്‍ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍

July 27, 2021

July 27, 2021

ദോഹ: ദോഹയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 21 വരെയാണ് നിലവില്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ദോഹയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. കൊച്ചി, ഹൈദരാബാദ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെബ്സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചു .ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് ബുധന്‍, വെള്ളി ദിവസങ്ങളിലും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് ദോഹയില്‍ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചും ഫ്ളൈറ്റ് ഉണ്ടാവുക.ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള പുതിയ സര്‍വീസ് ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആയിരിക്കും. അതേ സമയം മുബൈയില്‍ നിന്ന് ദോഹയിലേക്കുള്ള ഫ്ളൈറ്റുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ആഴ്ചയില്‍ 5 ദിവസങ്ങളിലും സര്‍വീസ് നടത്തും.

 

 


Latest Related News