Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

September 06, 2019

September 06, 2019

സ്വേച്ഛാധിപതിയായ ഭരണാധികാരിയായായിരുന്നു പാശ്ചാത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്

ഹരാരെ: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സിങ്കപ്പൂരില്‍ ചികിത്സയിലിരിക്കെയാണ് മരണം. 95 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടോളം സിംബാബ്‌വെയുടെ ഭരണത്തലവനായിരുന്ന മുഗാബെക്ക് 2017 ലെ പട്ടാള അട്ടിമറിയിലാണ് ഭരണം നഷ്‌ടമായത്.

സിംബാബ്‌വേയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ മുഗാബെ, 1921 ഫെബ്രുവരി 24നാണ് ജനിച്ചത്. 1980 ല്‍ തെരഞ്ഞെടുപ്പിലൂടെ സിംബാ‌ബ്‌വെയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1987 ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി. പിന്നീട് 2017 വരെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു.

രാജ്യത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ കാര്യങ്ങളിലായിരുന്നു മുഗാബെ ആദ്യകാലത്ത് ശ്രദ്ധ നല്‍കിയിരുന്നത്. എന്നാല്‍ വെള്ളക്കാരുടെ പക്കല്‍ നിന്നും ഭൂമി തിരിച്ചുപിടിച്ച്‌ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് നല്‍കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കൂടി വഴിവച്ചു.

മുമ്പ് റോദേഷ്യ എന്നറിയപ്പെട്ട സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. അന്നത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 1964 ല്‍ പത്ത് വര്‍ഷത്തോളം ജയിലിലടക്കപ്പെട്ടു. 1973 ല്‍ തടവിലിരിക്കെ അദ്ദേഹം സിംബാബ്‌വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1980ല്‍  പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1987ല്‍ പ്രസിഡന്റായി അധികാരമേറ്റു. പിന്നീട് 2017വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. .


Latest Related News