Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുസ്‌ലിം പ്രാർത്ഥനാ ആപ്പ്,വിലക്ക് വാങ്ങിയ  ഉപഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അമേരിക്കൻ സർക്കാരിനോട് അവകാശ സംരക്ഷണ സംഘടന

December 06, 2020

December 06, 2020

വാഷിങ്ടണ്‍: മുസ്‌ലിങ്ങള്‍ക്കു വേണ്ടിയുള്ള ആപ്പില്‍ നിന്ന് ഉള്‍പ്പെടെ സര്‍ക്കാര്‍ വാങ്ങിയ ഉപഭോക്തൃ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് അമേരിക്കയിലെ അവകാശ സംരക്ഷണ സംഘടനയായ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എ.സി.എല്‍.യു). ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് ഇവര്‍ സര്‍ക്കാറിന് വിവര സ്വാതന്ത്ര്യ നിയമപ്രകാരമുള്ള (എഫ്.ഒ.ഐ.എ) അപേക്ഷ നല്‍കി. 

ഒരു മുസ്‌ലിം പ്രാര്‍ത്ഥനാ ആപ്പ് ഉള്‍പ്പെടെ നിരവധി മൊബൈല്‍ ആപ്പുകളില്‍ നിന്നായി സൈന്യം ശേഖരിച്ച ഉപഭോക്തൃ വിവരങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വെളിപ്പെടുത്തണമെന്നാണ് അപേക്ഷയില്‍ എ.സി.എല്‍.യു ആവശ്യപ്പെട്ടത്. ലോകമെമ്പാടുമായി നൂറു കോടിയിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പാണ് ഇതില്‍ പരാമര്‍ശിച്ച മുസ്‌ലിം പ്രാര്‍ത്ഥനാ ആപ്പ്. 

സര്‍ക്കാറും ബാബെല്‍, എക്‌സ്-മോഡ് എന്നിവ ഉള്‍പ്പെടെയുള്ള കമ്പിനികളും തമ്മില്‍ ഡാറ്റ വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ കരാറുകളും ധാരണകളും ആശയവിനിമയങ്ങളും നല്‍കണമെന്ന് എ.സി.എല്‍.യു വ്യാഴാഴ്ച നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നു.  

മുസ്‌ലിങ്ങള്‍ക്കുമേലുള്ള വിവേചനപരമായ നിരീക്ഷണവും, വാറന്റില്ലാതെ അമേരിക്കക്കാരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ വാങ്ങുന്നതും ഈ വിവരങ്ങള്‍ ഉപയോഗിക്കുന്നതുംഇത്തരം വാങ്ങവുകളുടെ വ്യാപ്തിയുമെല്ലാം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് എ.സി.എല്‍.യു ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. 

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അമേരിക്കന്‍ സൈന്യം മുസ്‌ലിം പ്രോ എന്ന ആപ്പില്‍ നിന്ന് വാങ്ങിയതായി 'മദര്‍ബോര്‍ഡ്' എന്ന വെബ്‌സൈറ്റ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ആപ്പ് ഉപയോഗിക്കുന്ന ഉപയോഗിക്കുന്ന ആളുടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പുണ്യ നഗരമായ മക്കയുടെ ദിശയും പ്രാര്‍ത്ഥനയുടെ സമയവും കാണിച്ചു തരുന്ന ആപ്പാണ് ഇത്. 

അതേസമയം ഇക്കാര്യം ആപ്പ് നിര്‍മ്മാതാക്കള്‍ നിഷേധിച്ചു. തങ്ങളുടെ ഡാറ്റ സൈന്യത്തിന് വിറ്റിട്ടില്ലെന്നാണ് മുസ്‌ലിം പ്രോ പറയുന്നത്. തങ്ങളുടെ ഡാറ്റാ പങ്കാളിയായ എക്‌സ്-മോഡ് ഉള്‍പ്പെടെയുള്ള കമ്പിനികളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും മുസ്‌ലിം പ്രോ വ്യക്തമാക്കി. മുസ്‌ലിങ്ങളുടെ ഡാറ്റ സൈന്യത്തിന് വിറ്റത് എക്‌സ്-മോഡ് ആണെന്നാണ് മദര്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്. 

ഭീകരവാദത്തിനെതിരായ പ്രതിരോധം, കൊവിഡ്-19 ഹോട്ട്‌സ്‌പോട്ടുകള്‍ ആകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുക, സൈബര്‍ സുരക്ഷ എന്നീ ആവശ്യങ്ങള്‍ക്കായി ഡാറ്റ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നുണ്ടെന്ന് എക്‌സ്-മോഡ് മദര്‍ബോര്‍ഡിനോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News