Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെന്റഗണ്‍ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരൻ; ജനറല്‍ ലോയ്ഡ് ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം

January 23, 2021

January 23, 2021

വാഷിങ്ടണ്‍: അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായി ജനറല്‍ ലോയ്ഡ് ഓസ്റ്റിനെ നിയമിക്കാന്‍ യു.എസ് സെനറ്റ് അംഗീകാരം നല്‍കി. ഇതോടെ പെന്റഗണിന്റെ മേധാവിയാകുന്ന ആദ്യ കറുത്ത വർഗക്കാരനായി ആഫ്രിക്കന്‍-അമേരിക്കനായ ലോയ്ഡ് ഓസ്റ്റിന്‍. പ്രസിഡന്റ് ജോ ബെയ്ഡന്‍ നേരത്തേ അദ്ദേഹത്തെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. 

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ഓസ്റ്റിന്‍ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. രണ്ടിനെതിരെ 93 വോട്ടുകളാണ് സെനറ്റില്‍ ഓസ്റ്റിന് അനുകൂലമായി ലഭിച്ചത്. നാല് സ്റ്റാര്‍ റാങ്കുള്ള ജനറലായി സേവനമനുഷ്ഠിച്ച് 2016 ല്‍ വിരമിച്ച വ്യക്തിയാണ് ലോയ്ഡ് ഓസ്റ്റിന്‍. 

സൈന്യത്തില്‍ നിന്ന് വിരമിച്ച് ഏഴ് വര്‍ഷം കഴിഞ്ഞാലേ പെന്റഗണ്‍ മേധാവിയാകാന്‍ കഴിയൂ എന്നാണ് അമേരിക്കയിലെ ഫെഡറല്‍ നിയമം. അതിനാല്‍ സെനറ്റിന്റെ പ്രത്യേക അനുമതിയോടെയാണ് ലോയ്ഡ് ഓസ്റ്റിന്‍ പെന്റഗണിന്റെ തലപ്പത്ത് എത്തുന്നത്. ഇതിന് മുമ്പ് രണ്ട് തവണ സമാനമായി ഈ നിയമത്തില്‍ ഇളവ് നല്‍കിയിരുന്നു. 

നാല് ദശാബ്ദക്കാലമാണ് ഓസ്റ്റിന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചത്. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയില്‍നിന്ന് ബിരുദം നേടിയ അദ്ദേഹം, 2003 മാര്‍ച്ചില്‍ ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തില്‍നിന്ന് ബാഗ്ദാദിലേക്കു മാര്‍ച്ച് നടത്തിയ മൂന്നാം കാലാള്‍പ്പടയുടെ അസിസ്റ്റന്റ് ഡിവിഷന്‍ കമാന്‍ഡറായിരുന്നു.

2003 അവസാനം മുതല്‍ 2005 വരെ അദ്ദേഹം അഫ്ഗാനിസ്ഥാനില്‍ സംയോജിത ജോയിന്റ് ടാസ്‌ക് ഫോഴ്സ് 180ന്റെ സേനാനായകത്വം വഹിച്ചിരുന്നു. 2010ല്‍ അദ്ദേഹത്തെ ഇറാഖിലെ യുഎസ് സേനയുടെ കമാന്‍ഡിങ് ജനറലായി നിയമിച്ചു. രണ്ട് വര്‍ഷത്തിനുശേഷം മിഡില്‍ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും എല്ലാ പെന്റഗണ്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതലയുള്ള സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായി നിയമിച്ചിരുന്നു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News