Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍-സൗദി അറേബ്യ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി

January 05, 2021

January 05, 2021

ന്യൂയോര്‍ക്ക്: ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലെ കര-ജല-വ്യോമാതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് വോള്‍കിന്‍ ബോസ്‌കിര്‍. തിങ്കളാഴ്ച രാത്രിയാണ് സൗദി-ഖത്തര്‍ അതിര്‍ത്തികള്‍ തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യമന്ത്രി അറിയിച്ചത്. 

'ഖത്തറിനും സൗദിക്കുമിടയിലെ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഗള്‍ഫ് മേഖലയിലെ അനുരഞ്ജനത്തിനായുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഇത്.' -വോള്‍കിന്‍ ബോസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. നയതന്ത്രമാര്‍ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്ന കുവൈത്തിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. 

തിങ്കളാഴ്ച രാത്രിയാണ് ഖത്തര്‍-സൗദി അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ധാരണയായതായി കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിക്കുന്നത്. ഖത്തര്‍ അമീറുമായും സൗദി കിരീടാവകാശിയുമായും ഫോണില്‍ സംസാരിച്ച ശേഷമാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. അതിര്‍ത്തികള്‍ തുറക്കുന്നതോടെ മൂന്നു വര്‍ഷത്തിലേറെയായി സൗദി തുടരുന്ന ഖത്തറിനെതിരായ ഉപരോധമാണ് ഇല്ലാതാകുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News