Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുമെന്ന് താലിബാൻ നേതാവ്

August 30, 2021

August 30, 2021

 

ദോഹ: അഫ്ഗാനിസ്ഥാന്റെ ഭരണചക്രം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാവസായികബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ച് താലിബാൻ. ദോഹയിലെ താലിബാൻ ഓഫീസിലെ ഉപമേധാവിയായ മുഹമ്മദ്‌ അബ്ബാസ് സ്റ്റാനിക്സായിയാണ് ഇന്ത്യയോട് സ്വീകരിക്കാൻ സാധ്യതയുള്ള നയം വ്യക്തമാക്കിയത്. അഫ്ഗാനിലെ മില്ലി ടെലിവിഷന് നൽകിയ 46 മിനിറ്റ് വീഡിയോ സന്ദേശത്തിലാണ് ഇന്ത്യയെ പറ്റി പരാമർശിച്ചത്. 

താലിബാന്റെ ഭാഗമാകും മുൻപ് 1980കളിൽ അഫ്ഗാൻ സൈന്യത്തിന് ഇന്ത്യ നൽകിയ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിച്ചിട്ടുള്ള ആളാണ് സ്റ്റാനിക്സായി. പാകിസ്ഥാനിലൂടെ ഇന്ത്യയുമായി വാണിജ്യം നടത്താനാവുമെന്ന പ്രതീക്ഷയാണ് താലിബാൻ നേതാവ് പങ്കുവെച്ചത്. ഒപ്പം വിമാനമാർഗവും വ്യാപാരം നടത്താൻ കഴിയുമെന്ന് താലിബാൻ കണക്കുകൂട്ടുന്നു. അഫ്ഗാനിലെ തങ്ങളുടെ ഗവൺമെന്റ് പൂർണസജ്ജമായി പ്രവർത്തിക്കാൻ ആരംഭിച്ചാൽ ഉടൻ TAPI വാതക പൈപ്പ്ലൈൻ സ്ഥാപിക്കാൻ ശ്രമിക്കുമെന്നും സ്റ്റാനിക്സായി വ്യക്തമാക്കി. തുർക്കുമെനിസ്ഥാൻ - അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ- ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന്‌ പോവുന്ന പൈപ്പ് ലൈൻ പദ്ധതിയാണ് TAPI. ഇറാനിൽ ഇന്ത്യ നിർമിച്ച ചാബഹർ തുറമുഖത്തിന് ഇരുരാജ്യങ്ങൾക്ക് ഇടയിലുള്ള പ്രാധാന്യത്തെ കുറിച്ചും താലിബാൻ വക്താവ് പരാമർശിച്ചു. അതേസമയം, ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Latest Related News