Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ ഇനി ഓർമ

March 04, 2022

March 04, 2022

നിഗൂഢത നിറച്ച ലെഗ്സ്പിന്നിനാൽ എതിരാളികളെ വട്ടം കറക്കിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസുകാരനായിരുന്ന താരം, ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വോൺ, ടെസ്റ്റിൽ 708 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 

രണ്ട് ഇന്നിങ്‌സിലുമായി 10 തവണ പത്തുവിക്കറ്റ് നേട്ടം കൈവരിച്ച വോൺ, 35 തവണയാണ് ടെസ്റ്റിലെ ഒരിന്നിംഗ്‌സിൽ അഞ്ച് ഇരകളെ വീഴ്ത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി എത്തിയ താരം, താരതമ്യേന ചെറിയ ടീമിനെ ഉപയോഗിച്ച് കന്നിക്കിരീടം നേടുകയും ചെയ്തു. ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ്ണകാലത്തെ പ്രധാനികളിൽ ഒരാളായിരുന്ന വോണിന്, ഇന്ത്യയിലും നിറയെ ആരാധകരുണ്ടായിരുന്നു. 1993 ജൂൺ 4 ന് ഇംഗ്ലീഷ് താരം മൈക്ക് ഗേറ്റിങ്ങിനെ പുറത്താക്കിയ 'നൂറ്റാണ്ടിന്റെ പന്തടക്കം' ഒരുപിടി അവിശ്വസനീയ നിമിഷങ്ങൾ വോൺ ലോകക്രിക്കറ്റിന് സമ്മാനിച്ചിട്ടുണ്ട്.


Latest Related News