Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക്കുത്തേറ്റു,ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

August 13, 2022

August 13, 2022

ന്യൂയോ‌ര്‍ക്ക്: മുസ്‌ലിം മതമൗലിക വാദികളുടെ വധഭീഷണി നേരിടുന്ന ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിക്ക് (75) കുത്തേറ്റു. ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'വിക്റ്ററി സിറ്റി'യുടെ പ്രകാശന  ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്  ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുഖംമൂടി ധരിച്ചെത്തിയ അക്രമി പ്രഭാഷണത്തിനൊരുങ്ങിയ റുഷ്ദിയെ സ്റ്റേജില്‍ കയറി കുത്തുകയായിരുന്നു. കഴുത്തില്‍ മാരകമായി മുറിവേറ്റ് വീണ അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. റുഷ്ദിയുടെ നില അതീവ ഗുരുതരമെന്നാണ് സൂചന. 

ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതാർ (24) ആണ് ആക്രമണം നടത്തിയതെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്, അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
' യു.എസ് - നാടുവിട്ട എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും അഭയകേന്ദ്രം, സര്‍ഗ്ഗാത്മക ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഇടം" എന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങുകയായിരുന്നു റുഷ്ദി. അദ്ദേഹത്തെ അവതാരകന്‍ പരിചയപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമി സ്റ്റേജിലേക്ക് ചാടിക്കയറിയത്. തടയാന്‍ ശ്രമിച്ച അവതാരകനും പരിക്കേറ്റു.

1988ല്‍ സാത്താനിക് വേഴ്സസ് എന്ന കൃതി പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇറാനിയന്‍ മതനേതാവ് അയത്തൊള്ള ഖുമൈനി അദ്ദേഹത്തെ വധിക്കാന്‍ മതകല്പന പുറപ്പെടുവിച്ചിരുന്നു. അന്നു മുതല്‍ ജീവന് ഭീഷണി നേരിടുന്ന റുഷ്ദി പൊതുവേദികളില്‍ അപൂര്‍വമായാണ് എത്തിയിരുന്നത്. ബ്രിട്ടണില്‍ പൊലീസ് സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. ഇരുപത് വര്‍ഷം മുൻപ്  അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച മിഡ് നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവല്‍ ബുക്കര്‍ പ്രൈസ് നേടിയിരുന്നു.

1947 ജൂൺ 19 ന് ഇന്ത്യയിലെ ബോംബെയിൽ ഒരു ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച സൽമാൻ റുഷ്ദി പിന്നീട് ബ്രിട്ടനിലേക്ക് താമസം മാറുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News