Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വംശീയ വിവേചനം,മുസ്‌ലിം യാത്രക്കാരിയെ അമേരിക്കൻ എയർലൈൻ വിമാനത്തിൽ നിന്ന് പുറത്താക്കി 

November 19, 2020

November 19, 2020

ന്യൂയോർക്ക് : അമേരിക്കന്‍ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നും മുസ്‌ലിം യുവതിയെ പുറത്താക്കി.ഇവരുടെ സാന്നിധ്യം തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് വെള്ളക്കാരനായ യാത്രക്കാരന്‍ അറിയിച്ചതിനു പിന്നാലെയാണ്  ഇവരെ വിമാനത്തില്‍ നിന്നും പുറത്താക്കിയത്.
മുസ്‌ലിം ഗേള്‍ വെബ്‌സൈറ്റ് സ്ഥാപകയും ന്യൂജഴ്‌സിയില്‍നിന്ന് ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച ആദ്യ വനിതയുമായ അമാനി അല്‍ ഖതേബ് എന്ന 29 കാരിക്കാണ് വിമാനത്തില്‍ വിവേചനം നേരിടേണ്ടി വന്നത്. ന്യൂമാര്‍ക്കില്‍ നിന്നും ഷാര്‍ലെറ്റിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് ഇവർക്ക് ദുരനുഭവം നേരിട്ടത്.
സുരക്ഷാ ക്യൂവില്‍ തന്നെ മറികടന്ന് മുന്നോട്ട് പോയ വെള്ളക്കാരനെ ചോദ്യം ചെയ്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് അവര്‍ ട്വീറ്റ് ചെയ്തു.
തന്നെ വിമാനത്തില്‍ നിന്നും പുറത്താക്കുന്നതിന്റെ വീഡിയോ ഇവര്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഫസ്റ്റ് ക്ലാസ് യാത്രക്കാരന് ഈ സ്ത്രീയുടെ സാന്നിധ്യം ബുദ്ധിമുട്ടായതിനാല്‍ ക്യാപ്റ്റന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ്  പുറത്താക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആറുമണിക്കൂറോളം അമാനി പൊലീസ് കസ്റ്റഡിയിലായിരുന്നു. യാത്ര വൈകിയതില്‍ അമാനിക്കെതിരെ അന്വേഷണത്തിന് എയര്‍ലൈന്‍സ് ഉത്തരവിട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News