Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തിൽ നിരവധി മരണം,ഇന്ത്യയിലും പ്രകമ്പനം

November 04, 2023

News_Qatar_Malayalam

November 04, 2023

ന്യൂസ്‌റൂം ബ്യുറോ

കാഠ്മണ്ഡു: നേപ്പാളിനെ വിറപ്പിച്ച വൻ ഭൂചലനത്തിൽ 70-ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു.ഇന്ത്യയിൽ ഡൽഹിയിലും ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.

ഇന്നലെ രാത്രി 11.30ഓടെയാണ് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. വീടുകളും വാണിജ്യ സ്ഥാപനങ്ങളുമടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ 500 കി.മീറ്റർ അകലെയുള്ള ഡൽഹിയിലും പ്രകമ്പനമുണ്ടായി. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുണ്ട്.

റുകും വെസ്റ്റിൽ 36ഉം ജാജർകോട്ടിൽ 34 പേരുമാണു മരിച്ചത്. സംഭവത്തിൽ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി രാജ്യത്തെ മൂന്ന് സുരക്ഷാ വിഭാഗത്തെയും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News