Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷൂട്ടിങ് ലോകകപ്പിനായി ഖത്തര്‍ ടീം ന്യൂഡല്‍ഹിയിലെത്തി; യു.കെ, ബ്രസീല്‍ ടീമുകള്‍ക്ക് കര്‍ശനമായ ക്വാറന്റൈന്‍

March 11, 2021

March 11, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ന്യൂഡല്‍ഹി: ഷൂട്ടിങ് ലോകകപ്പ് ടൂര്‍ണ്ണമെന്റിനായി ഇന്ത്യയിലെത്തുന്ന ആദ്യ ടീമായി ഖത്തര്‍. ഖത്തറിന്റെ ആറ് ഷൂട്ടര്‍മാരും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫുമാണം വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെത്തിയത്. മാര്‍ച്ച് 18 മുതല്‍ 29 വരെ ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചിലാണ് ടൂര്‍ണമെന്റ് നടക്കുക. 

ഷൂട്ടിങ് ലോകകപ്പിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തുന്ന ബ്രസീല്‍, യു.കെ ടീമുകള്‍ക്ക് ഏഴു ദിവസത്തെ കര്‍ശനമായ ക്വീറന്റൈനാണ് ഉണ്ടാവുക. ബ്രസീലിലും യു.കെയിലും അടുത്തിടെയായി കൊവിഡ്-19 രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനാലാണ് ഇത്.

ഷൂട്ടിങ് ലോകകപ്പ് വേദിയുടെ സമീപമുള്ള റാഡിസണ്‍ ഹോട്ടലിലാണ് ഇരുരാജ്യങ്ങളുടെയും ടീമുകള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും മത്സരത്തില്‍ പങ്കെടുക്കുന്നവരും പരിശീലകരും ഉദ്യോഗസ്ഥരുമെല്ലാം ഇവിടെ ക്വാറന്റൈനില്‍ കഴിയും. 

ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (ഐ.എസ്.എസ്.എഫ്) ആഭിമുഖ്യത്തില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ 40 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഷൂട്ടര്‍മാര്‍ പങ്കെടുക്കും. അന്താരാഷ്ട്ര ഷൂട്ടിങ് താരങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കാനായി ലോകകപ്പിന് ഹ്രസ്വവും സൗകര്യപ്രദവുമായ ക്വാറന്റൈന്‍ കാലാവധി ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. 

'കൊവിഡ് പ്രോട്ടോക്കോളുകള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ടൂര്‍ണമെന്റ് നടത്തുക. വിദേശ താരങ്ങള്‍ക്ക് ദീര്‍ഘകാലത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തില്ല.' -കിരണ്‍ റിജിജു പറഞ്ഞു. 

ഷൂട്ടര്‍മാരെ 14 ദിവസത്തെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കണമെന്നും വിദേശത്തു നിന്ന് ടൂര്‍ണമെന്റിന് എത്തുന്ന എല്ലാവര്‍ക്കും മുന്‍ഗണന നല്‍കി വാക്‌സിന്‍ കൊടുക്കണമെന്നും മന്ത്രാലയത്തിന് മുന്നില്‍ അപേക്ഷ വന്നിരുന്നു. 

ടൂര്‍ണ്ണമെന്റില്‍ 57 അംഗ ടീമാണ് ആതിഥേയരാജ്യമായ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സ് ക്വാട്ട ജേതാക്കളായഅഞ്ജും മൗദ്ഗില്‍, ദിവ്യാംശ് സിങ് പന്‍വര്‍, മനു ഭാക്കര്‍, സൗരഭ് ചൗധരി എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവ് അനിഷ് ഭന്‍വാലയെ 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീമില്‍ ഉള്‍പ്പെടുത്തി. 

ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, യു.എസ്.എ, യുണൈറ്റഡ് കിംഗ്ഡം, ഇറാന്‍, ഉക്രെയ്ന്‍, ഫ്രാന്‍സ്, ഹംഗറി, ഇറ്റലി, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നിവയുള്‍പ്പെടെ 40 ലധികം രാജ്യങ്ങള്‍ ടൂര്‍മ്ണമെന്റിന് എത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈന, ജപ്പാന്‍, ജര്‍മ്മനി, റഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, കുവൈറ്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഷൂട്ടിങ് ലോകകപ്പിന് ടീമിനെ അയക്കുന്നില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News