Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മലയാളികളായ യാത്രക്കാർക്ക് കൊറോണാ വൈറസ് ബാധ : ഇന്ത്യൻ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഖത്തർ എയർവെയ്‌സ് 

March 08, 2020

March 08, 2020

ദോഹ : ഇറ്റലിയിൽ നിന്ന് ദോഹ വഴി ഖത്തർ എയർവെയ്സിൽ യാത്ര ചെയ്ത മൂന്ന് മലയാളികൾക്ക് കൊറോണാ വൈറസ് സ്ഥിരീകരിച്ച സംഭവത്തിൽ ഇന്ത്യൻ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു വരികയാണെന്ന് ഖത്തർ എയർവെയ്‌സ് അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാൻ ആഗോള, പ്രാദേശിക ആരോഗ്യ അതോറിറ്റികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി.യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ മാർഗനിർദേശങ്ങൾക്കായി പ്രാദേശിക ആരോഗ്യ കേന്ദ്രവുമായോ മറ്റ് അതോറിറ്റികളുമായോ ബന്ധപ്പെടണമെന്നും ഖത്തർ എയർവെയ്‌സ് അറിയിച്ചതായി ഇന്ത്യയിലെ ഫിനാൻഷ്യൽ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്തു.

ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയ പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ മൂന്നു പേർക്കും ഇവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ്  വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് ദോഹ വഴി കൊച്ചിയിൽ എത്തിയത്. രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ മൂന്നുപേരും ഫെബ്രുവരി 29 ന് ഇറ്റലിയിൽ നിന്നും ദോഹ വഴി കൊച്ചിയിൽ എത്തിയവരാണ്.ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ വിമാനത്തിൽ 29 ന്  രാത്രി 11.20 ദോഹയിലെത്തിയ ഇവർ  ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 514 ദോഹ-കൊച്ചി വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. ഇതേതുടർന്ന് മാർച്ച് ഒന്നിന് ഖത്തർ എയർവേയ്‌സിന്റെ QR 514 ദോഹ വിമാനത്തിൽ യാത്രചെയ്തവർ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.


Latest Related News