Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം അമേരിക്കയിലെ സിയാറ്റിലില്‍ ഇറങ്ങി; വാട്ടര്‍ സല്യൂട്ടിന്റെ വീഡിയോ കാണാം

January 31, 2021

January 31, 2021

സിയാറ്റില്‍: അമേരിക്കയിലെ വാഷിങ്ടണ്‍ സംസ്ഥാനത്തെ സിയാറ്റില്‍-ടാക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദ്യവിമാനം ലാന്റ് ചെയ്തു. ഖത്തര്‍ എയര്‍വെയ്‌സ് ഇതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. 

സിയാറ്റിലിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചതോടെ വടക്കുപടിഞ്ഞാറന്‍ പസഫിക്കില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ കഴിയും. 

ഖത്തര്‍ എയര്‍വെയ്‌സിന്റെ ആദ്യ വിമാനത്തെ സ്വീകരിക്കാനായി നിരവധി ഉദ്യോഗസ്ഥരാണ് സിയാറ്റില്‍-ടാക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 

'ഈ വാട്ടര്‍ സല്യൂട്ട് ഞങ്ങളുടെ പുതിയ നാല് പ്രതിവാര നോണ്‍-സ്‌റ്റോപ്പ് വിമാന സര്‍വ്വീസുകളെ ആഘോഷിക്കുന്നു.' -ഖത്തര്‍ എയര്‍വെയ്‌സ് ട്വിറ്ററില്‍ പറഞ്ഞു. 

ഖത്തര്‍ എയര്‍വെയ്‌സ് സര്‍വ്വീസ് നടത്തുന്ന അമേരിക്കയിലെ പതിനൊന്നാമത്തെ വിമാനത്താവളമാണ് സിയാറ്റില്‍-ടാക്കോമ അന്താരാഷ്ട്ര വിമാനത്താവളം. ബിസിനസ് ക്ലാസില്‍ 42 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 312 സീറ്റുകളും ഉള്‍ക്കൊള്ളുന്ന അത്യാധുനിക ബോയിങ് 777 വിമാനം ഉപയോഗിച്ചാണ് ഖത്തര്‍ എയര്‍വെയ്‌സ് എല്ലാ ആഴ്ചയിലും സിയാറ്റിലിലേക്ക് നാല് സര്‍വ്വീസ് നടത്തുക. 

വാട്ടര്‍ സല്യൂട്ടിന്റെ വീഡിയോ കാണാം:


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News