Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയിലേക്ക് കൂടുതൽ കാർഗോ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഖത്തർ എയർവെയ്‌സ് 

April 02, 2020

April 02, 2020

ദോഹ : ദോഹയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള കാർഗോ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഖത്തർ എയർവെയിസ് 

അറിയിച്ചു. പാസഞ്ചർ വിമാനങ്ങളടക്കം ഇതിനായി ഉപയോഗിക്കും. ഇന്ത്യയിൽ നിന്നുള്ള  ഫാർമസ്യൂട്ടിക്കൽ‌സ്, മറ്റുൽപ്പന്നങ്ങൾ എന്നിവക്ക് ഡിമാൻഡ് കൂടിയതിനാലാണ് പുതിയ കാർഗോ സർവീസുകൾ ഏർപെടുത്തുന്നതെന്ന് ഖത്തർ എയർവേയ്‌സ്  ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കർ അറിയിച്ചു.

ഡൽഹി 3, ഹൈദരാബാദ് 2 , കൊൽക്കത്ത 2 , ബെംഗളൂരു 3, ചെന്നൈ 4, മുംബൈ 5 എന്നിങ്ങനെയാണ് നിലവിലുള്ള  പ്രതിവാര  കാർഗോകളുടെ എണ്ണം. പാസഞ്ചർ വിമാനങ്ങൾ മാത്രം ഉപയോഗിച്ചുള്ള സർവീസുകളുടെ കണക്കാണിത്.

പാസഞ്ചർ വിമാനങ്ങൾ ഉപയോഗിച്ച് ചരക്ക് നീക്കം സാധ്യമാക്കാൻ സഹായിച്ചതിന് ഇന്ത്യൻ സർക്കാരിനോടുള്ള നന്ദി അദ്ദേഹം അറിയിച്ചു. വിമാനത്തിൽ ക്യാബിൻ ക്രൂ അംഗങ്ങളോ യാത്രക്കാരോ ഉണ്ടായിരിക്കില്ല. അത്യാവശ്യമായ മെഡിക്കൽ സേവനങ്ങൾ ഉൾപ്പെടെയുള്ള ചരക്ക് നീക്കം ഇനിയും തുടരാൻ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News