Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഖത്തർ എയർവെയ്‌സ്  ഇനി ഇന്ത്യൻ വിപണിയിലും സജീവമാകും, ഇൻഡിഗോയുമായി കരാറിൽ ഒപ്പിട്ടു

November 07, 2019

November 07, 2019

ന്യൂഡല്‍ഹി: ഇന്ത്യൻ  വിമാന കമ്പനിയായ ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വെയ്‌സും കോഡ്‌ഷെയര്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു. മറ്റു കമ്പനികളുടെ വിമാനങ്ങൾ ഉപയോഗിച്ച്  തങ്ങളുടെ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്താനും  സീറ്റുകള്‍ വാങ്ങാനും വിൽക്കാനും ഇരു കമ്പനികൾക്കും ഇതിലൂടെ കഴിയും. 
ഇത്തരത്തിലുള്ള കോഡ്‌ഷെയര്‍ വിമാനങ്ങള്‍ ഡിസംബര്‍ 18 മുതലാണു സര്‍വീസ് ആരംഭിക്കുക. കരാര്‍ പ്രകാരം ഖത്തര്‍ എയര്‍വേസ് ഇന്‍ഡിഗോയുടെ വിമാനങ്ങളില്‍ ദോഹയ്ക്കും ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തും. ഇന്‍ഡിഗോയുമായി ഇത്തരത്തിൽ  നയതന്ത്രപ്രാധാന്യമുള്ള കരാറില്‍ പങ്കാളിയാകാൻ കഴിഞ്ഞതിൽ  അഭിമാനമുണ്ടെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ബകര്‍ പറഞ്ഞു. ഇന്ത്യയിൽ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക്  സര്‍വീസ് നടത്താനായി ഇന്ത്യന്‍ അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഇതു വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ദോഹയില്‍നിന്ന് 13 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്നുണ്ട്. അഹ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പ്രതിവാരം 102 വിമാന സര്‍വീസുകളാണുള്ളത്.


Latest Related News