Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പീസീആർ പരിശോധന വേണ്ടെന്ന് കേന്ദ്രം

February 10, 2022

February 10, 2022

ന്യൂ ഡൽഹി : വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പീസീആർ പരിശോധന നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയ ആളുകൾക്കാണ് ഈ ഇളവ്. ഖത്തർ അടക്കമുള്ള 82 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതിയ കോവിഡ് മാനദണ്ഡം പ്രകാരം ഇളവുകൾ ലഭിക്കുക. ഫെബ്രുവരി 14 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. 

ഏതൊക്കെ ദിവസങ്ങളിലാണ് വാക്സിൻ എടുത്തത് എന്നതടക്കമുള്ള വാക്സിനേഷൻ വിവരങ്ങൾ അധികൃതരെ അറിയിക്കണം. ഏഴ് ദിവസത്തെ നിർബന്ധിത കൊറന്റൈൻ ആവശ്യമില്ലെന്നും, രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് 14 ദിവസം സ്വയം നിരീക്ഷിച്ചാൽ മതിയെന്നും നിർദ്ദേശമുണ്ട്. ആകെ യാത്രക്കാരിൽ നിന്നും 2 ശതമാനം ആളുകൾക്ക് ടെസ്റ്റ്‌ നടത്തുമെന്നും, ഇവർ ആരൊക്കെ എന്ന് അതത് വിമാനക്കമ്പനികൾ തീരുമാനിക്കണമെന്നും പുതിയ കോവിഡ് മാനദണ്ഡം പറയുന്നു. സാമ്പിൾ പരിശോധനയ്ക്കായി നൽകിയ ശേഷം ഇവർക്ക് മടങ്ങാം.


Latest Related News