Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ (ചിത്രങ്ങൾ, വീഡിയോ)

March 19, 2021

March 19, 2021

തെൽ അവീവ്: ഇസ്രയേലില്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരമധ്യത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ പ്രത്യക്ഷപ്പെട്ടു. തലസ്ഥാന നഗരമായ തെല്‍ അവീവിലെ ഹബീമ സ്‌ക്വയറിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചതായി കണ്ടത്. 

ആരാണ് പ്രതിമ സ്ഥാപിച്ചതെന്നത് അജ്ഞാതമാണെന്ന് ഇസ്രയേലി ദിനപത്രമായ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹുവിന്റെ മുഖമുള്ള പ്രതിമയ്ക്ക് അഞ്ചടി ഉയരവും ആറ് ടണ്‍ ഭാരവും ഉണ്ടായിരുന്നു. പ്രധാനമന്ത്രി കുനിഞ്ഞിരിക്കുന്ന തരത്താലാണ് പ്രതിമ. 

'ഇസ്രയേലിന്റെ നായകന്‍' എന്നാണ് പ്രതിമയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രതിമയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

കാഴ്ചക്കാര്‍ക്കായി പ്രതിമയ്ക്ക് സമീപം ഭക്ഷ്യവസ്തുക്കൾ നിരത്തിയ മേശയും ഉണ്ടായിരുന്നു. നിരവധി പേരാണ് പ്രതിമ കാണാനും പ്രതിമയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനുമായി ഇവിടെ തടിച്ച് കൂടിയത്. 


ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നഗ്ന പ്രതിമ പിന്നീട് മുന്‍സിപ്പാലിറ്റി ഇന്‍‌സ്പെക്ടര്‍മാര്‍ നീക്കം ചെയ്തു. പ്രതിമ കാണാനായി തടിച്ച് കൂടിയവരെ തെല്‍ അവീവ് പൊലീസ് ചോദ്യം ചെയ്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പ്രതിമ സ്ഥാപിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമായി നടത്തുകയാണ്.

ജറുസലേമിലെ പാരിസ് സ്‌ക്വയറില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് പ്രതിമ സ്ഥാപിച്ച മറ്റൊരു സംഭവവും ഉണ്ടായിരുന്നു. നെതന്യാഹു വിരുദ്ധ സമരക്കാരാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഈ പ്രതിമയുടെ പേരും 'ഇസ്രയേലിന്റെ നായകന്‍' എന്നായിരുന്നു. 

വീഡിയോ കാണാം:

 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News