Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകം വെന്തുരുകും,ജൂലൈ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരിക്കുമെന്ന് നാസ

July 22, 2023

July 22, 2023

ന്യൂസ് ഏജൻസി
ജനീവ : ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ മാസമാകും ജൂലൈ എന്ന് നാസ. അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങള്‍ ലോകമെങ്ങും സംഭവിക്കുകയാണ്.യുഎസ്, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍, ചൈന എന്നിവിടങ്ങളില്‍ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്.

ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചില്ലെങ്കില്‍ ലോകമെമ്പാടും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നാസ ഗൊദാര്‍ദ് സ്പേസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഗാവിൻ ഷ്മിത് പറഞ്ഞു.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ ആഗസ്ത് അവസാനംവരെ ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് ലോക കാലാവസ്ഥാ സംഘടനയും മുന്നറിയിപ്പ് നല്‍കി. വടക്കേ അമേരിക്ക, ഏഷ്യ, വടക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വരുംദിനങ്ങളിലും കടുത്ത ചൂട് തുടരും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News