Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ വിദേശികളായ ആറു പേര്‍ കൊല്ലപ്പെട്ടു

February 15, 2021

February 15, 2021

ദമാസ്‌കസ്: സിറിയയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ സിറിയക്കാരല്ലാത്ത ആറു പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ അനുകൂലികളായ പോരാളികളാണ് കൊല്ലപ്പെട്ടത്. യു.കെ ആസ്ഥാനമായുള്ള ഒരു യുദ്ധ നിരീക്ഷണ ഏജന്‍സിയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. 

ദമാസ്‌കസിന് ചുറ്റുമുള്ള ആയുധ ഡിപ്പോകളും മിസൈല്‍ സ്‌റ്റോറുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. 

'ഇസ്രയേലിന്റെ ഭൂരിഭാഗം മിസൈലുകളെയും സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. പക്ഷേ ചില മിസൈലുകള്‍ ലക്ഷ്യത്തിലെത്തി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.' -സിറിയയിലെ വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് റാമി അബ്ദുറഹ്മാന്‍ പറഞ്ഞു. 

ദമാസ്‌കസിനു മുകളില്‍ ഇസ്രയേലിന്റെ മിസൈലുകളെ തടഞ്ഞതായി സിറിയന്‍ സൈന്യം തിങ്കളാഴ്ച അറിയിച്ചിരുന്നു. അര്‍ധരാത്രിക്ക് ശേഷം ആരംഭിച്ച ആക്രമണം അരമണിക്കൂറോളം നീണ്ടുനിന്നു. എന്തായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും എത്ര പേര്‍ക്ക് അപകടം പറ്റിയെന്നും സിറിയന്‍ സൈന്യം വ്യക്തമാക്കിയില്ല. 

ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഗോലാന്‍ കുന്നുകള്‍ക്ക് മുകളില്‍ പറന്ന് ദമാസ്‌കസിന് പുറത്തുള്ള പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതായി സിറിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കഴിയില്ലെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News