Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജറുസലേമില്‍ പാര്‍ക്ക് നിര്‍മ്മിക്കാനായി 1550 പലസ്തീനികളെ ഇസ്രയേല്‍ കുടിയൊഴിപ്പിക്കുന്നു

March 18, 2021

March 18, 2021

വെസ്റ്റ്ബാങ്ക്: ജറുസലേമില്‍ പാര്‍ക്ക് നിര്‍മ്മിക്കാനായി 1550 പലസ്തീനികളെ ഇസ്രയേല്‍ കുടിയൊഴിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സില്‍വാനിലെ നൂറിലധികം വീടുകള്‍ പൊളിച്ച് മാറ്റുമ്പോള്‍ ഇസ്രയേലിലെ ജറുസലേം മുന്‍സിപ്പാലിറ്റിയില്‍ 800 ല്‍ അധികം കുട്ടികള്‍ ഉള്‍പ്പെടെ 1550 പലസ്തീനികളാണ് ഭവനരഹികരാവുകയെന്ന് അറബ്48 റിപ്പോര്‍ട്ട് ചെയ്തു. 

സില്‍വാന്‍ പ്രദേശത്തെ പലസ്തീന്‍ നിവാസികളുമായുള്ള എല്ലാ കരാറുകളും ഇസ്രയേലി മുന്‍സിപ്പാലിറ്റി റദ്ദാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വീടുകള്‍ പൊളിക്കാന്‍ പോകുന്ന വാര്‍ത്ത പുറത്തുവന്നത്.  


തങ്ങളുടെ വീടുകള്‍ ഇസ്രയേല്‍ സൈന്യം പൊളിച്ച്
മാറ്റുന്നത് നോക്കി നില്‍ക്കുന്ന പലസ്തീനി കുട്ടികള്‍.

പലസ്തീനികളുടെ വീടുകള്‍ പൊളിക്കുന്നതിന് പകരമായി മുന്നോട്ട് വച്ച പദ്ധതി ഇസ്രയേലി മുന്‍സിപ്പാലിറ്റി തള്ളി. പലസ്തീനി വീടുകള്‍ പൊളിച്ച് മാറ്റി പ്രദേശത്ത് കിങ്‌സ് ഗാര്‍ഡനാക്കി മാറ്റാനാണ് ഇസ്രയേലിന്റഖെ തീരുമാനം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഇസ്രയേലി രാജാക്കന്മാരുടെ പൂന്തോട്ടമായിരുന്നു എന്നാണ് ഇസ്രയേലിന്റെ അവകാശവാദമെന്നും അറബ്48 റിപ്പോര്‍ട്ട് ചെയ്യുന്നു. 

കുടിയൊഴിപ്പിക്കപ്പെടുന്ന പലസ്തീനികള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ മറ്റ് പ്രദേശങ്ങളില്‍ ഭൂമി നല്‍കാമെന്ന് ആദ്യം മുന്‍സിപ്പാലിറ്റി പറഞ്ഞിരുന്നെങ്കിലും പിന്നീട് ഈ തീരുമാനത്തില്‍ നിന്ന് മുന്‍സിപ്പാലിറ്റി ഏകപക്ഷീയമായി പിന്മാറി. ഇതിനെതിരായ നിയമപോരാട്ടത്തില്‍ പലസ്തീന്‍ സമൂഹത്തിന് അഞ്ച് ലക്ഷം ഡോളറിലേറെയാണ് നഷ്ടമുണ്ടായത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News