Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഭിന്നശേഷിക്കാരനായ പലസ്തീന്‍ പൗരന്റെ വീട് ഇസ്രയേല്‍ തകര്‍ത്തു (വീഡിയോ കാണാം)

March 02, 2021

March 02, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ജറുസലേം: ഭിന്നശേഷിക്കാരനായ പലസ്തീന്‍ പൗരന്റെ വീട് ഇസ്രയേല്‍ അധിനിവേശ സേന തകര്‍ത്തു. അധിനിവേശ ജറുസലേമിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഇസ്സാവിയയിലെ ഹാതിം ഹുസൈന്‍ അബു റയാല എന്ന ഭിന്നശേഷിക്കാരന്റെ വീടാണ് ഇസ്രയേല്‍ തകര്‍ത്തതെന്ന് ക്വഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്രയേലിന്റെ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ അധിനിവേശ സേന പരിസരത്താകെ റെയ്ഡ് നടത്തി. തുടര്‍ന്ന് വീട് വളഞ്ഞ ഇവര്‍ ലൈസന്‍സ് ഇല്ലാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് ആരോപിച്ച് വീട് പൊളിക്കുകയായിരുന്നു. 

വീല്‍ച്ചെയറില്‍ ജീവിക്കുന്ന ആളാണ് ഹാതിം ഹുസൈന്‍. ഇത് നാലാം തവണയാണ് ഹാതിം ഹുസൈന്റെ വീട് ഇസ്രയേല്‍ പൊളിക്കുന്നതെന്ന് ക്വഡ് പ്രസ് പറയുന്നു. എന്നാല്‍ മറ്റ് വാര്‍ത്താ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇത് ആറാം തവണയാണ് ഇദ്ദേഹത്തിന്റെ വീട് തകര്‍ക്കപ്പെടുന്നത്. 

വീഡിയോ കാണാം: 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News