Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമിക്രോൺ : അതിർത്തികൾ അടക്കുന്ന ആദ്യരാജ്യമായി ഇസ്രായേൽ

November 28, 2021

November 28, 2021

തെൽഅവീവ് : ഒമിക്രോൺ ഭീഷണിയെ തുടർന്ന് ഇസ്രായേൽ രാജ്യത്തേക്കുള്ള എല്ലാ അതിർത്തികളും അടച്ചു.വിദേശികളുടെ പ്രവേശനം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പൂർണമായും അടച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പ്രസ്താവനയിൽ അറിയിച്ചു.പുതിയതും പകരാൻ കൂടുതൽ സാധ്യതയുള്ളതുമായ കോവിഡ് വകഭേദം മൂലം രാജ്യാതിർത്തികൾ പൂർണമായും അടക്കുന്ന ആദ്യ രാജ്യമായി ഇതോടെ ഇസ്രായേൽ മാറി.

ഒമിക്രോനെതിരെ കോവിഡ് വാക്സിൻ എങ്ങനെ പ്രതികരിക്കും എന്നത് സംബന്ധിച്ച് ഈ കാലയളവിനുള്ളിൽ കൃത്യമായ വിവരം ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഈ പുതിയ വകഭേദത്തെ 'ആശങ്കയുടെ വകഭേദം' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

'ഈ വകഭേദം ഏതാണ്ട് എല്ലാ രാജ്യങ്ങളിലും എത്തിക്കഴിഞ്ഞതായാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്.വാക്‌സിൻ ഫലപ്രദമാണെങ്കിലും ഏത് അളവിലാണെന്ന് ഞങ്ങൾക്ക് അറിയില്ല.' ആഭ്യന്തര മന്ത്രി അയലറ്റ് ഷേക്ഡ് സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News