Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയുടെ ഖത്തർ അംബാസിഡർ താലിബാനുമായി ചർച്ച നടത്തി

August 31, 2021

August 31, 2021

ദോഹ : താലിബാൻ നേതൃത്വവുമായി ഇന്ത്യൻ അംബാസിഡർ ദീപക് മിട്ടൽ ചർച്ച നടത്തി. ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ചാണ് ദീപക് മിട്ടലും, താലിബാൻ നേതാവ് മൊഹമ്മദ്‌ അബ്ബാസ് സ്റ്റാനിക്സായിയും കൂടിക്കാഴ്ച്ച നടത്തിയത്. 

താലിബാന്റെ അഭ്യർത്ഥന പ്രകാരമാണ് ചർച്ചക്ക് കളമൊരുങ്ങിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഫ്ഗാനിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യ താലിബാനോട് ആവശ്യപ്പെട്ടു. ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികൾക്ക് അതിനുള്ള അവസരം ഒരുക്കുന്നതിനെ പറ്റിയും ചർച്ച നടന്നു. ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് താലിബാൻ നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.


Latest Related News