Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയെ ഇനിയെത്ര കാലം ജനാധിപത്യ രാജ്യമെന്ന് വിളിക്കാനാകുമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

December 20, 2019

December 20, 2019

ന്യൂയോർക്ക് : ന്യൂയോർക്ക് ടൈംസിന് പിന്നാലെ ഇന്ത്യൻ ജനാധിപത്യത്തിൽ ആശങ്ക രേഖപ്പെടുത്തി വാഷിംഗ്ടൺ പോസ്റ്റും രംഗത്തെത്തി. ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരുള്ള ഒരു രാജ്യത്തെ എത്രകാലം ഒരു ജനാധിപത്യ രാജ്യം എന്ന് വിളിക്കാനാകും ? ഈ ചോദ്യമുയര്‍ത്തിയാണ് ലോകത്തെ പ്രമുഖ പത്രങ്ങളില്‍ ഒന്നായ വാഷിംഗ്ടണ്‍ പോസ്റ്റ് ഇന്ന് അതിന്റെ എഡിറ്റോറിയല്‍ അവസാനിപ്പിച്ചിരിക്കുന്നത്.

'India marks a new law for a democracy' എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് സേവനം നിഷേധിച്ച ഒരു ജനാധിപത്യ രാജ്യം എന്ന പ്രത്യേകമായ ഒരു പദവി ഇന്ത്യക്ക് നൽകാമെന്നും പത്രം പറയുന്നു. 70 ലക്ഷത്തില്‍പരം വരുന്ന കാശ്മീര്‍ ജനതക്ക് ഇന്റര്‍നെറ്റ് സേവനം നിഷേധിക്കപ്പെട്ടിട്ട് നാലര മാസത്തിലേറെയായെന്നും എഡിറ്റോറിയല്‍ പറയുന്നു.എന്നാല്‍ ഇത് ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയല്ല, രാഷ്ട്രീയമായ എതിര്‍ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന് വേണ്ടിയാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ ന്യൂയോര്‍ക്ക് ടൈംസും ഇന്ത്യയില്‍ നടക്കുന്ന ഭരണകൂട നരനായാട്ടിനെതിരെ എഡിറ്റോറിയല്‍ എഴുതിയിരുന്നു. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയെ തുറന്ന് എതിര്‍ക്കണമെന്നാണ് പത്രം എഴുതിയത്.

ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ കൃത്യമായി ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങൾ അല്ലാത്തവർ മാത്രം +974 66200167 എന്ന വാട്സ് ആപ് നമ്പറിൽ വിവരം അറിയിക്കുക.


Latest Related News