Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഫേസ്‌ബുക്ക്' ഇനി ഉണ്ടാവില്ല,സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്ക് പേരു മാറ്റത്തിന് ഒരുങ്ങുന്നു

October 20, 2021

October 20, 2021

ന്യൂയോർക്ക് : ആധുനികലോകത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന സമൂഹമാധ്യമമാണ് ഫേസ്ബുക്ക്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ സോഷ്യൽ മീഡിയ ഭീമൻ അടിമുടി മാറാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയൊരു ബ്രാൻഡിൽ, പേരടക്കം മാറ്റി ഫേസ്ബുക്കിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് സുക്കർബർഗും കൂട്ടരുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വേർജ്' റിപ്പോർട്ട് ചെയ്യുന്നത്. 

ഇക്കാര്യത്തിൽ ഫേസ്‌ബുക്കിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും, ഒക്ടോബർ 28 ന് നടക്കുന്ന ഫേസ്‌ബുക്കിന്റെ വാർഷിക കോൺഫറൻസിൽ സിഇഒ സുക്കർബർഗ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനും കഴിയുന്നൊരു 'വെർച്വൽ സ്‌പേസ്' തന്റെ സ്വപ്നപദ്ധതി ആണെന്ന് സുക്കർബർഗ് മുൻപ് പ്രസ്താവന നടത്തിയിട്ടുണ്ട്. ഈയൊരു രൂപത്തിലേക്കാവും ഫേസ്ബുക്കിന്റെ ഘടന മാറ്റുക. മെറ്റാവേഴ്സ് എന്നാണ് ഈ സ്വപ്‍നപദ്ധതിയെ നാമകരണം ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആളുകൾക്ക് മെറ്റാവേഴ്‌സിന്റെ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും. ഓരോ വ്യക്തിക്കും വെർച്വൽ രൂപവുമുണ്ടാവും. അഞ്ചുകോടി ഡോളറോളം ചെലവഴിച്ചാണ് മെറ്റാവേഴ്സ് ലോകം സൃഷ്ട്ടിക്കാനുള്ള തയ്യാറെടുപ്പുകൾ ഫേസ്ബുക്ക് നടത്തുന്നത്. ഇന്റർനെറ്റിന്റെ ഭാവി എന്ന് സുക്കർബർഗ് വിശേഷിപ്പിച്ച മെറ്റാവേഴ്‌സിന് വേണ്ടി ജൂലായിൽ പ്രൊഡക്റ്റ് ടീമിനെ വിന്യസിച്ചിരുന്നു. ഇൻസ്റ്റഗ്രാം, വാട്ട്സപ്പ് തുടങ്ങിയ ആപ്പുകൾക്കും മെറ്റാവേഴ്സ് ലോകത്തിൽ ഇടമുണ്ടാവും എന്നാണ് കരുതപ്പെടുന്നത്. ഇതുസംബന്ധിച്ചുള്ള സുക്കർബർഗിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് ലോകം.


Latest Related News