Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
അദാനി ഗ്രൂപ്പിന്റെ ഊര്‍ജ വിതരണ പദ്ധതിയില്‍ ഖത്തര്‍ ഫണ്ട് പങ്കാളികളാകുമെന്ന് സൂചന 

September 20, 2019

September 20, 2019

അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോ തയാറായിട്ടില്ല.

ദോഹ: ഇന്ത്യയില്‍ അദാനി ഗ്രൂപ്പിന്റെ ഊര്‍ജ വിതരണ പദ്ധതിയില്‍ ഖത്തര്‍ ഫണ്ട് പങ്കാളികളാകുന്നതായി ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അദാനിയുടെ ഊര്‍ജ പ്രസരണ-വിതരണ കമ്പനിയായ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡി(എ.ഇ.എം.എല്‍)ലാണ് ഖത്തര്‍ നിക്ഷേപ അതോറിറ്റി നിക്ഷേപമിറക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ഊര്‍ജ വിതരണ സ്ഥാപനമാണ് എ.ഇ.എം.എല്‍. അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡി(എ.ടി.എല്‍)ന്റെ അനുബന്ധ സ്ഥാപനമാണിത്. 2018 ഓഗസ്റ്റില്‍ അനില്‍ അംബാനിയാണ് തങ്ങളുടെ മുംബൈയിലെ ഊര്‍ജ വിതരണ ബിസിനസ് സംരംഭം എ.ടി.എല്ലിന് 12,700 കോടി രൂപയ്ക്കു വില്‍ക്കുന്നത്. എസ്.ബി.ഐ, യെസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ അടങ്ങുന്ന കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിന്ന് 8,500 കോടി കടമെടുത്താണ് സംരംഭം എ.ടി.എല്‍ ഏറ്റെടുത്തത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 3,000-4,000 കോടി രൂപയുടെ നിക്ഷേപമിറക്കി എ.ഇ.എം.എല്ലിന്റെ 25 ശതമാനം ഓഹരി ഖത്തര്‍ ഫണ്ട് സ്വന്തമാക്കും. സാമ്പത്തികമായി തകര്‍ച്ചയിലുള്ള കമ്പനിയുടെ ആസ്തികള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കുന്ന നടപടിയുടെ ഭാഗമായാണ് ഖത്തര്‍ ഫണ്ട് ഓഹരി വാങ്ങുന്നതെന്നാണ് വിവരം. എ.ഇ.എം.എല്ലിന്റെ പരിപാലനത്തിനും നിലവിലെ വിതരണ ശൃംഖല ഉയര്‍ത്താനും മൂലധനം വര്‍ധിപ്പിക്കാനുമായി 1,200 കോടി രൂപയും ഖത്തര്‍ ഫണ്ട് വകയിരുത്തും. അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പോ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയോ തയാറായിട്ടില്ല.


Latest Related News