Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
ലോകകപ്പിൽ മിന്നുംപ്രകടനം കാഴ്‌ചവെച്ച മൊറോക്കോ ടീമിനെതിരെ വിദ്വേഷ പ്രചാരണം,കാർട്ടൂണുമായി ഡച്ച് പത്രം

December 19, 2022

December 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചത് മുതൽ ഖത്തറിനെതിരെ പല തരത്തിലുള്ള വിമർശനങ്ങളുമായി ചില പടിഞ്ഞാറൻ മാധ്യമങ്ങൾ രംഗത്തെത്തിയെങ്കിലും അവരുടെയൊക്കെ വായടപ്പിക്കുന്ന തരത്തിലുള്ള സംഘാടന മികവ് കാഴ്ച വെച്ചാണ് ഖത്തർ ഇതിന് മറുപടി നൽകിയത്.ഖത്തരികളെയും ഖത്തർ ഫുട്‍ബോൾ ടീമിനെയും അപരിഷ്‌കൃതരും ഭീകരൻമാരുമായി ചിത്രീകരിക്കുന്ന കാർട്ടൂൺ വരെ ഇക്കാലത്ത് ഫ്രഞ്ച് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.എന്നാൽ ലോകകപ്പിനായി ഖത്തറിലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത മധുരസ്മരണകൾ നൽകിയാണ് രാജ്യം ഇവരെ തിരിച്ചയച്ചത്.

 

ലോകകപ്പിൻറെ അവസാന ഘട്ടം വരെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെയെത്തിയ മൊറോക്കോ ടീമിനെതിരെയാണ് അവസാനത്തെ ആക്രമണം. ഡച്ച് പത്രമായ 'ഡി വോക്‌സ്‌ക്രാന്റ്' പത്രം ഡിസംബർ 15 ന് പ്രസിദ്ധീകരിച്ച കാർട്ടൂണിൽ ഫിഫാ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ കയ്യിൽ നിന്ന് ലോകകപ്പ് തട്ടിപ്പറിച്ച് മോട്ടോർബൈക്കിൽ കടന്നുകളയുന്ന മൊറോക്കോയെയാണ് ചിത്രീകരിച്ചത്.കാർട്ടൂണിസ്റ്റ് ജോസ് കോളിഗ്നൺ വരച്ച കാർട്ടൂൺ വംശീയവും കടുത്ത  ഇസ്ലാമോഫോബിയയുമാണെന്ന് പരക്കെ വിമർശനം ഉയർന്നതിനെ തുടർന്ന് പത്രം പിന്നീട് മാപ്പ് പറഞ്ഞതായാണ് റിപ്പോർട്ട്.എന്നാൽ ചിത്രം ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യാൻ പത്രമോ കാർട്ടൂണിസ്റ്റോ ഇതുവരെ തയാറായിട്ടില്ല.

ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനൽ വരെയെത്തിയ ആദ്യ ആഫ്രിക്കൻ,അറബ് രാജ്യമായ മൊറോക്കോ ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റാണ് ഖത്തറിൽ നിന്ന് മടങ്ങിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News