Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങ് നടക്കാനിരുന്ന സ്റ്റേഡിയത്തിൽ ചാവേര്‍ ആക്രമണം; സൊമാലിയയില്‍ 15 പേര്‍ കൊല്ലപ്പെട്ടു

December 20, 2020

December 20, 2020

മൊഗാദിഷു: സൊമാലിയയിലെ സ്റ്റേഡിയത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മുദുക് മേഖലയിലെ പ്രധാന പട്ടണമായ ഗാല്‍ക്കയോയില്‍ വെള്ളിയാഴ്ചയാണ് ചാവേര്‍ ബോംബാക്രമണം ഉണ്ടായതെന്ന് തുര്‍ക്കിയുടെ വാര്‍ത്താ ഏജന്‍സിയായ അനഡൊലു റിപ്പോര്‍ട്ട് ചെയ്തു. 

സൊമാലിയയുടെ പുതിയ പ്രധാനമന്ത്രി മുഹമ്മദ് ഹുസൈന്‍ റോബിളിന് സ്വീകരണ പരിപാടി നടക്കാനിരുന്ന സ്റ്റേഡിയത്തിലാണ് ചാവേറാക്രമണം ഉണ്ടായത്. പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് കൂടുതല്‍ പേരും മരിച്ചത്. 

ശനിയാഴ്ചയാണ് കൂടുതല്‍ മരണങ്ങള്‍ ഉണ്ടായതെന്ന് പേര് വെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അനഡൊലു ഏജന്‍സിയോട് പറഞ്ഞു. ആക്രമണം ഉണ്ടായ സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


 

Also Read: ഗൾഫ് പ്രതിസന്ധി,ബഹ്‌റൈനെ 'ചാവേറാ'ക്കി അനുരഞ്ജന നീക്കം പൊളിക്കാൻ നീക്കം  


ആക്രമണത്തില്‍ ഗാല്‍ക്കയോ നിവാസികള്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. തങ്ങള്‍ക്ക് കുടുംബാങ്ങളെയാണ് നഷ്ടപ്പെട്ടതെന്നും കൊല്ലപ്പെട്ട എല്ലാ രക്തസാക്ഷികളും എല്ലാക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും ഒരു പ്രദേശവാസി പറഞ്ഞു. ദേശസ്‌നേഹികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. തങ്ങളുടെ സുരക്ഷയ്ക്കായി സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷിതമായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു.


ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News