Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കാലിഫോർണിയയിലെ റോഡിൽ കറൻസി മഴ !, അമ്പരന്ന് യാത്രക്കാർ : വീഡിയോ കാണാം

November 21, 2021

November 21, 2021

കാലിഫോർണിയ : അന്തരീക്ഷത്തിലാകെ പാറിപ്പറക്കുന്ന കറൻസി നോട്ടുകൾ. താഴെ, അവ കൈപ്പിടിയിൽ ഒതുക്കാൻ മത്സരിക്കുന്ന ജനങ്ങൾ.  മണി ഹെയ്‌സ്റ്റ് എന്ന വിഖ്യാത സീരീസിലും, ഒരുപിടി ഹോളിവുഡ് സിനിമകളിലും അരങ്ങേറിയിട്ടുള്ള രംഗമാണ് മുകളിൽ കൊടുത്തത്. ഇതേ രംഗം യഥാർത്ഥത്തിൽ അരങ്ങേറിയാലോ? !. കാലിഫോർണിയയിൽ നിന്നാണ് ഈ വാർത്ത വരുന്നത്. 

 

സാന്റിയാഗോയിൽ നിന്ന് കറൻസി നോട്ടുകളുമായി പോയ ട്രക്കിൽ നിന്നും പണം നിറച്ച രണ്ട് ബാഗുകൾ കാൾസ്ബാഡ് പട്ടണത്തിനടുത്ത് വെച്ച് റോഡിലേക്ക് പതിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാഗ് വീണത് ശ്രദ്ധയിൽ പെടാതെ ട്രക്ക് മുന്നോട്ട് നീങ്ങി. പിന്നാലെ വാഹനങ്ങളിൽ വന്ന ആളുകൾ കണ്ടത് പാറി നടക്കുന്ന ആയിരക്കണക്കിന് കറൻസി നോട്ടുകളാണ്. സമയമൊട്ടും കളയാതെ വാഹനം നിർത്തി ആളുകൾ ഈ നോട്ടുകൾ വാരി എടുക്കുകയും ചെയ്തു.  അമളി തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ തിരിച്ചെത്തുമ്പോഴേക്കും നോട്ടുകളുടെ ബഹുഭൂരിഭാഗവും ആളുകൾ കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു. സ്വപ്നത്തിലെന്ന പോലെ പെയ്യുന്ന നോട്ട് മഴയിൽ മതിമറന്ന് അർമാദിക്കുന്ന ജനങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. റോഡിൽ വീണ പണം തിരിച്ചുനൽകണമെന്ന് അപേക്ഷിച്ചതായും, കുറേ പേർ പണം മടക്കി നൽകിയതായും കാലിഫോർണിയ ഹൈവേ പട്രോൾ അധികൃതർ അറിയിച്ചു.


Latest Related News