Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൊവിഡ്-19 പ്രതിരോധ വാക്‌സിനെടുക്കുന്നത് റമദാന്‍ നോമ്പ് മുറിക്കില്ലെന്ന് മുസ്ലിം ആരോഗ്യ വിദഗ്ധര്‍

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ലണ്ടന്‍: കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് മുസ്ലിങ്ങളുടെ റമദാന്‍ മാസത്തിലെ നോമ്പ് മുറിയുന്നതിന് കാരണമാകില്ലെന്ന് ബ്രിട്ടീഷ് ഇസ്ലീമിക് മെഡിക്കല്‍ ഗ്രൂപ്പുകള്‍. റമദാന്‍ മാസത്തിന് മുന്നോടിയായി ആശങ്കകള്‍ ഉയര്‍ന്നതിനാലാണ് യു.കെയിലെ മുസ്ലിം ആരോഗ്യവിദഗ്ധര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. 

'ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായമനുസരിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നത് നോമ്പ് അസാധുവാക്കില്ല. റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ തങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പ് വൈകിപ്പിക്കരുത്.' -ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ പ്രസ്തീവനയില്‍ പറഞ്ഞു. 

'പോഷകാഹാരത്തിന്റെ ആവശ്യത്തിനല്ലാത്ത കുത്തിവയ്പ്പുകള്‍ നോമ്പിനെ ഒരുതരത്തിലും ബാധിക്കില്ല. കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് ഇന്‍ട്രാമസ്‌കുലാര്‍ കുത്തിവയ്പ്പാണ്. അതിനാല്‍ തന്നെ അത് സ്വീകരിക്കുന്നത് നോമ്പ് മുറിക്കില്ല.' -പ്രസ്താവനയില്‍ പറയുന്നു. 

പകല്‍ സമയത്ത് വാക്‌സിനെടുക്കുന്നതും അതിന് ശേഷം രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതും വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ പരിഹരിക്കാന്‍ വേദനസംഹാരികള്‍ ഉള്‍പ്പെടെ കഴിക്കുന്നതിനെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വാക്‌സിനെടുക്കാതിരിക്കാന്‍ ഇതൊന്നും കാരണമാകില്ലെന്നാണ് ഇസ്ലാമിക പണ്ഡിതര്‍ പറയുന്നത് എന്ന് എന്‍.എച്ച്.എസ് റേസ് ആന്റ് ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ ഡോ. ഹബീബ് നഖ്‌വി പറഞ്ഞു. 

ഇസ്ലാമിക വിശ്വാസ പ്രകാരം കൊവിഡ് വാക്‌സിനുകള്‍ വ്യക്തികള്‍ക്കുള്ള പ്രതിരോധ മരുന്നുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. പ്രത്യേകിച്ച് ഇതൊരു മഹാമാരി ആയതിനാല്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് സമൂഹത്തിനാകെ അപകടമാണ്. അത് ഉണ്ടാവാന്‍ പാടില്ല. 

വാക്‌സിനില്‍ പന്നിയിറച്ചിയില്‍ നിന്നുള്ള ഘടകങ്ങള്‍ ഉണ്ടെന്ന പ്രചരണവും വിശ്വാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ വാക്‌സിനില്‍ പന്നിയിറച്ചിയിലെ ഘടകങ്ങള്‍ ഒന്നും തന്നെ ചേര്‍ക്കുന്നില്ലെന്ന് ഫൈസര്‍, ആസ്ട്രസെനക്ക, മൊഡേണ എന്നീ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News