Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലണ്ടനില്‍ ട്രക്ക് കണ്ടെയ്‌നറില്‍ നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി

October 23, 2019

October 23, 2019

ലണ്ടൻ : ലണ്ടനില്‍ ഒരു ട്രക്ക് കണ്ടെയ്‌നറില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തി. ഈസ്റ്റ് ലണ്ടനിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആംബുലന്‍സ് സര്‍വീസുകാരാണ് ഈസ്റ്റ് ലണ്ടനിലെ വാട്ടര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ രാത്രി ഒരു മണിക്ക് ശേഷം ട്രക്ക് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം പ്രായപൂര്‍ത്തിയായവരാണ്.

25കാരനായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട്ചെയ്തു. ഇയാൾ നോര്‍ത്തേണ്‍ അയർലൻഡ് സ്വദേശിയാണ്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബള്‍ഗേറിയയില്‍ നിന്ന് വന്ന ട്രക്ക് ആണിത്. ആംഗ്ലിസിയ, ഹോളിഹെഡ് വഴിയാണ് ട്രക്ക് എത്തിയത് എന്ന് കരുതുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നടക്കം രേഖപ്പെടുത്തി.

താന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആഭ്യന്തര വകുപ്പ്, എസ്സെക്‌സ് പൊലീസുമായി നിരന്തര സമ്ബര്‍ക്കത്തിലാണ് എന്നും ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.
 


Latest Related News