Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നൊമ്പരമായി ആ പുതപ്പുകള്‍; അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി ലിബിയന്‍ തീരത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ കരക്കടിഞ്ഞു

December 17, 2020

December 17, 2020

ട്രിപ്പോളി: ലിബിയന്‍ തീരത്ത് നാല് കുട്ടികളുടെ മൃതദേഹങ്ങള്‍ അടിഞ്ഞതായി ലിബിയന്‍ റെഡ് ക്രസന്റ്. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് ഇവ. ലിബിയയില്‍ നിന്ന് പലായനം ചെയ്യുകയായിരുന്ന അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയ ശേഷമാണ് തലസ്ഥാനമായ ട്രിപ്പോളിക്ക് പടിഞ്ഞാറുള്ള കടല്‍ തീരത്ത് മൃതദേഹങ്ങള്‍ ബുധനാഴ്ച അടിഞ്ഞതെന്നും റെഡ് ക്രസന്റ് അറിയിച്ചു. 

മുപ്പതു പേരുമായി പോകുകയായിരുന്ന ഒരു ബോട്ട് ഉള്‍ക്കടലില്‍ മുങ്ങുന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്ന് റെഡ് ക്രസന്റിലെ ഹസന്‍ മൊഖ്തര്‍ അല്‍-ബെയ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. ട്രിപ്പോളിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ സാവിയയ്ക്കടുത്ത് മൂന്ന് മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. നാലാമത്തെ മൃതദേഹം ഏതാനും കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ പറ്റി ഒരു വിവരവും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. 

യുദ്ധത്തില്‍ തകര്‍ന്ന ലിബിയയില്‍ നിന്ന് നിരവധി പേരാണ് യൂറോപ്പിലേക്ക് പലായനം ചെയ്യുന്നത്. പ്രധാനമായും സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ് യുദ്ധക്കെടുതിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷനേടാനായി യൂറോപ്പിലേക്ക് അപകടകരമായ ബോട്ട് യാത്രയ്ക്ക് പുറപ്പെടുന്നത്. 

മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപമുള്ള പാറകള്‍ക്കിടയില്‍ കൊച്ചു കുഞ്ഞിന്റെതുള്‍പ്പെടെയുള്ള പുതപ്പുകള്‍ കണ്ടെത്തിയെന്നും റെഡ് ക്രസന്റ് എ.എഫ്.പിയോട് പറഞ്ഞു. കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. നാല് കുട്ടികളുടെയും മൃതദേഹങ്ങള്‍ സാവിയയിലെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. 


Also Read: ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നത് ഇറാന് വളരെ സന്തോഷമുള്ള കാര്യമാണെന്ന് റുഹാനി


കഴിഞ്ഞ മാസമുണ്ടായ വന്‍ ബോട്ടപകടത്തില്‍ മരിച്ച 74 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ട്രിപ്പോളിയില്‍ നിന്ന് 75 മൈല്‍ കിഴക്കുള്ള ഖുംസ് തീരത്ത് നിന്ന് ലഭിച്ചിരുന്നു. ബോട്ടില്‍ 120 ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.ഒ.എം) പറയുന്നു. 

ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യ മെഡിറ്ററേനിയനില്‍ കുറഞ്ഞത് ഒമ്പത് ബോട്ട് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 29 ന് സെനഗല്‍ തീരത്ത് ബോട്ട് മുങ്ങി 140 അഭയാര്‍ത്ഥികളാണ് മരിച്ചത്. 

മെഡിറ്ററേനിയന്‍ കടലില്‍ മാത്രം ഈ വര്‍ഷം 1054 അഭയാര്‍ത്ഥികള്‍ മരിച്ചതായി മിസ്സിങ് മൈഗ്രന്റ്‌സ് പ്രൊജക്ട് കണക്കാക്കുന്നു. 


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News