Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിമാനയാത്രികർക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് അയാട്ട

February 18, 2022

February 18, 2022

കോവിഡ് അനുബന്ധ നിയന്ത്രണങ്ങളിൽ രാജ്യങ്ങൾ ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങിയ സാഹചര്യത്തിൽ, വിമാനത്താവളങ്ങളിലെ കോവിഡ് മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് അയാട്ട ആവശ്യപ്പെട്ടു. യാത്രക്ക് മുൻപുള്ള കോവിഡ് പരിശോധന, നിർബന്ധിത കൊറന്റൈൻ എന്നിവ പൂർണമായും ഒഴിവാക്കണമെന്നാണ് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനായ അയാട്ടയുടെ നിർദേശം. വാക്സിനെടുക്കാത്ത വ്യക്തികൾ കോവിഡ് നെഗറ്റീവ് ആണെന്ന ഫലവുമായി വന്നാൽ അവർക്കും നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയണമെന്നും അയാട്ട അഭിപ്രായപ്പെട്ടു. 

2019 ലെ അന്താരാഷ്ട്ര വിമാനയാത്രാ കണക്കുകളുമായി താരതമ്യം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടും അയാട്ട പുറത്തുവിട്ടു. ചില രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ അന്താരാഷ്ട്ര ടിക്കറ്റ് വില്പനയിൽ 11 ശതമാനത്തിന്റെ ഉയർച്ച ഉണ്ടായതായും അയാട്ടയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 18 രാജ്യങ്ങൾ വാക്സിൻ സ്വീകരിച്ചവർക്കുള്ള പരിശോധനയും കൊറന്റൈനും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഇവയടക്കം 28 രാജ്യങ്ങൾ കൊറന്റൈൻ ഒഴിവാക്കിയെങ്കിലും പരിശോധന തുടരുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച 50 ട്രാവൽ മാർക്കറ്റുകളിൽ 13 എണ്ണം ഇപ്പോഴും നിയന്ത്രണങ്ങളിൽ കടുംപിടുത്തം തുടരുകയാണെന്നും അയാട്ട ആരോപിച്ചു. രോഗവ്യാപനം തടയാൻ യാത്ര വിലക്കിയത് കൊണ്ട് കാര്യമില്ല എന്നത് വർഷങ്ങൾ കൊണ്ട് തെളിഞ്ഞെന്നും, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം ഒരുക്കാൻ സർക്കാരുകൾ മുൻകൈ എടുക്കണമെന്നും അയാട്ട അഭിപ്രായപ്പെട്ടു.


Latest Related News