Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
എയര്‍ ബബിള്‍ കരാര്‍ പുതുക്കി: ഇന്ത്യ- ഖത്തര്‍ വിമാന സര്‍വീസ് സാധാരണ നിലയിലേക്ക്

July 01, 2021

July 01, 2021

ദോഹ: ഇന്ത്യക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് നടത്തുന്നതിനുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഒരു മാസത്തേക്കേണ് കരാര്‍ പുതുക്കിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു.
എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങിയിരുന്നു. നിലവിലെ എയര്‍ ബബിള്‍ കരാര്‍ ജൂണ്‍ 30 അര്‍ധരാത്രിവരെയായിരുന്നു. എന്നാല്‍, പുതുക്കുന്നത് അനിശ്ചിതത്വത്തിലായതോടെയാണ് ഇന്ന് പുലര്‍ച്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുടങ്ങിയത്.
ദോഹയില്‍  നിന്നും കണ്ണൂരിലേക്കുള്ള രാവിലെ എഴിന് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം, ഹൈദരാബാദില്‍ നിന്നും ദോഹക്കുള്ള ഇന്‍ഡിഗോ വിമാനം എന്നിവ റദ്ദാക്കിയിരുന്നു. ദോഹ-മംഗലാപുരം എയര്‍ ഇന്ത്യാ വിമാനവും റദ്ദാക്കിയതില്‍ പെട്ടിരുന്നു.

 


Latest Related News