Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മസ്കത്തിൽ വാഹനാപകടം, മൂന്നു വിദേശികൾ മരിച്ചു

September 21, 2019

September 21, 2019

ഒമാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ വിവിധ വാഹനാപകടങ്ങളിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നു പേർ ഉൾപെടെ പത്തു പേർ മരണപ്പെട്ടിരുന്നു.

മസ്കത്ത് : ഒമാനിലെ മസ്കത്തിൽ ലാൻഡ് ക്രൂയിസറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.ഇന്ന്(ശനി) രാവിലെ ഒമാൻ സമയം 9.30 ന് റുസ്താഖിന് സമീപമുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്.ലാൻഡ് ക്രൂയിസറിൽ ഉണ്ടായിരുന്ന വിദേശികളാണ് മരിച്ചത്. ട്രക്കുമായി കൂട്ടിയിടിച്ച ലാൻഡ് ക്രൂയിസർ തലകീഴായി മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒമാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയുണ്ടായ വിവിധ വാഹനാപകടങ്ങളിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നു പേർ ഉൾപെടെ പത്തു പേർ മരണപ്പെട്ടിരുന്നു.സലാലയിൽ നിന്നും ദുബായിലേക്ക് മടങ്ങുകയായിരുന്ന ഹൈദരാബാദി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഭാര്യയും ഭർത്താവും മകനും മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ മകള്‍ ഹാനിയ സിദ്ദീഖി നിസ്‌വ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്.


Latest Related News