May 29, 2024
May 29, 2024
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിന്റെ ജൂൺ മാസത്തിലെ വിവിധ സർവീസുകൾ വീണ്ടും റദ്ദാക്കി. ജൂൺ 7 വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് ട്രാവൽസ് ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ അറിയിച്ചു. ജൂൺ 2, 4, 6 തീയതികളിൽ കോഴിക്കോട് നിന്ന് മസ്കത്തിലേക്കും 3, 5, 7 തീയതികളിൽ മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
ജൂൺ 1, 3, 5, 7 എന്നീ തീയതികളിൽ കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കും മസ്കത്തിൽ നിന്ന് തിരിച്ച് കണ്ണൂരിലേക്കും, ജൂൺ 1, 3, 5, 7 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് മസ്ക്കത്തിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ നേരത്തെ സർക്കുലറിൽ അറിയിച്ചിരുന്നു. മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്കത്ത്, മേയ് 30, ജൂൺ 1 തീയതികളിൽ മസ്കത്ത്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ, മേയ് 30ന് തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്കും, മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കും, മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും റദ്ദാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F