May 30, 2024
May 30, 2024
മസ്കത്ത്: മസ്കത്തിൽ നിന്ന് ഡൽഹിയിലേക്ക് സലാം എയറിന്റെ പുതിയ സർവീസ് ജൂലൈ മുതൽ ആരംഭിക്കുന്നു. ജൂലൈ 2 മുതലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് വീതം സർവിസുകളാണ് നടത്തുക. താങ്ങാനാവുന്നതും സൗകര്യപ്രദവുമായ യാത്രാ ഒപ്ഷനുകൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നത് തുടരുകയാണ് ലക്ഷ്യമെന്ന് സലാം എയർ പറഞ്ഞു. പുതിയ റൂട്ട് ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F