June 01, 2024
June 01, 2024
മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ജബല്‍ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്വദേശികൾ മരിച്ചു. ഇന്ന്,(ശനിയാഴ്ച) രാവിലെയൊടെയായിരുന്നു അപകടം.
ഒരാളുടെ നില ഗുരുതരമാണെന്ന് റേയാല്‍ ഒമാൻ പൊലീസ് അറിയിച്ചു. നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. മസ്കത്ത് ഗവർണറേറ്റിലെ ബൗഷറില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അറിയാൻ കഴിയുന്നത്. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റോയല്‍ ഒമാൻ പൊലിസ് അധികൃതർ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F