Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദുബായിൽ നിന്നും അവധി ആഘോഷിക്കാനെത്തിയ തൃശൂർ സ്വദേശി സലാലയിൽ മുങ്ങിമരിച്ചു

June 30, 2023

June 30, 2023

ന്യൂസ്‌റൂം ബ്യുറോ 

സലാല:  തൃശൂര്‍ കരൂപടന്ന സ്വദേശി ചാണേലി പറമ്പിൽ സാദിഖ് (29) സലാലയിലെ വാദി ദർബാത്തിൽ മുങ്ങിമരിച്ചു.ദുബായിൽ നിന്ന്  അവധി ആഘോഷിക്കാനെത്തിയതായിരുന്നു.

വെള്ളിയാഴ്ച(ഇന്ന്) രാവിലെ വാദി ദര്‍ബാത്തില്‍ നീന്താന്‍ ശ്രമിക്കവെ ചെളിയില്‍ പൂണ്ട് പോവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി കരക്ക് കയറ്റിയെങ്കിലും മരിച്ചു. മൃതദേഹം സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

അബൂദാബിയിലുള്ള ബന്ധുക്കളോടൊപ്പമാണ്‌ സാദിഖ് സലാലയിലെത്തിയത്. ജബല്‍ അലിയിലെ കാര്‍ഗോ കമ്പനിയിൽ  ജോലി ചെയ്ത് വരികയായിരുന്നു. പിതാവ് ദീര്‍ഘനാളായി ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനാണ്‌.

ചെളി നിറഞ്ഞ് കിടക്കുന്ന വാദി ദര്‍ബാത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ ഇവിടെ മുമ്പും അപകടത്തില്‍പെട്ടിട്ടുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

അതേസമയം,ദോഫാർ ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും അൽ ദഖിലിയ, അൽ ദാഹിറ, സൗത്ത് അൽ ബത്തിന, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളുടെ പർവതപ്രദേശങ്ങളിലും ഉച്ചയ്ക്കും വൈകുന്നേരവും ശക്തമായ  കാറ്റും മഴയുമുണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളും വാദികളും കടക്കുന്നത് ഒഴിവാക്കാനും പൗരന്മാരോടും താമസക്കാരോടും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News