Breaking News
ഖത്തറിന്റെ ചലച്ചിത്രോത്സവം ഇനി വേറെ ലെവൽ,അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നവംബറിൽ തിരി തെളിയും | നിയമലംഘനം, സ്വകാര്യ ഡെന്റൽ യൂണിറ്റ് അടച്ചുപൂട്ടി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ആരോഗ്യമന്ത്രാലയത്തെ അഭിനന്ദിച്ച് യു.എ.ഇ, ആരോഗ്യഅടിയന്തരാവസ്ഥ നേരിട്ട എട്ട് വയസുകാരനെ എയർ ലിഫ്റ്റ് ചെയ്തു | ഖത്തറിലെ കണ്ടൽകാടുകൾക്ക് കൈത്താങ്ങായി 'മാദ്രെ',400 കണ്ടൽചെടികൾ നട്ടു പിടിപ്പിച്ചു | കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിപുലമായ പദ്ധതികളുമായി ഖത്തർ,ആഗോള സൂചികയിൽ നേട്ടം | വാഷിംഗ്ടണിൽ ഇസ്രായേൽ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം : 2 എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു | ഖത്തറിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ജോലി ഒഴിവുകൾ | ഫിൻഖ്യൂ ഖത്തർ അന്താരാഷ്ട്ര നെഴ്‌സസ് ദിനാഘോഷം മെയ് 23,24,തീയതികളിൽ | കേരളത്തിൽ വീണ്ടും കോവിഡ് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി,ഈ മാസം റിപ്പോർട്ട് ചെയ്തത് 182 കേസുകൾ | ഖത്തറിൽ ചൂട് കൂടുന്നു,വാരാന്ത്യത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം |
ഖത്തറിൽ മസ്തിഷ്കാഘാതത്തെ തുടർന്ന് 10 മാസത്തോളം കോമയിൽ കഴിഞ്ഞ ഇന്ത്യക്കാരനെ നാട്ടിലെത്തിച്ചു

November 02, 2024

telangana-worker-in-coma-for-10-months-flown-back-to-hyderabad-for-emergency-treatment

November 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : കഴിഞ്ഞ 10 മാസമായി ഖത്തറിലെ ഹമദ് ആശുപത്രിയിൽ കോമയിൽ കഴിഞ്ഞിരുന്ന തെലുങ്കാന സ്വദേശിയെ ചികിത്സക്കായി നാട്ടിലെത്തിച്ചു.വിമാനത്തിൽ പ്രത്യേക ഇരിയ്പ്പിടം സജ്ജീകരിച്ചാണ് 44-കാരനായ സയന്ന ബദ്‌നപ്പള്ളിയെ വെള്ളിയാഴ്ച രാവിലെയോടെ ഹൈദരാബാദിൽ എത്തിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ആശുപത്രിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഡ്രൈവറായി ജോലി ചെയ്തിരുന്ന  സയന്ന ബദ്‌നപ്പള്ളി ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

2023 ഡിസംബർ 24-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചികിത്സക്കിടെ  മസ്തിഷ്കാഘാതം സംഭവിച്ച് കോമയിലേക്ക് പോവുകയായിരുന്നു. സംസാരിക്കാൻ പോലും ശേഷിയില്ലാതെ കിടപ്പിലായതിനാൽ നാട്ടിലെത്തിച്ച് ചികിൽസിക്കാൻ കമ്പനിയുടെയും അധികൃതരുടെയും സഹായം തേടുകയായിരുന്നുവെന്ന് മകൻ വികാസ് പറഞ്ഞു.

മികച്ച ചികിത്സ ഉറപ്പുവരുത്താൻ പിതാവിനെ നിംസിൽ പ്രവേശിപ്പിക്കണമെന്ന് വികാസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News