ടാക് ഖത്തർ കലാസമർപ്പൺ 2025 വെള്ളിയാഴ്ച ഐസിസിയിൽ
February 20, 2025
February 20, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തർ, വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ച് കലാസമർപ്പൺ 2025 കലാവിരുന്ന് ഒരുക്കുന്നു.രണ്ടു തലങ്ങളിലായി നടക്കുന്ന ഈ കലാമേളയുടെ ആദ്യഘട്ടം 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ICC അശോകാ ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്ലാസ്സിക്കൽ ഡാൻസ് വിദ്യാർത്ഥികളുടെ അരങ്ങേറ്റം, ചെണ്ട, വയലിൻ, ഗിറ്റാർ, ഫ്‌ളൂട്ട്, ഡ്രം തുടങ്ങിയ വാദ്യോപകരണങ്ങളോടു കൂടിയ ഫ്യൂഷൻ, ചെണ്ടമേളം,
വിവിധ ക്ലാസ്സിക്കൽ, വെസ്റ്റേൺ ഡാൻസുകൾ, കളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധന കലകളുടെ പ്രകടനങ്ങൾ, യോഗ പ്രദർശനം എന്നിവ ആസ്വാദകർക്ക് മുന്നിലെത്തും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F