Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദി,ഒമാൻ ലോകകപ്പ് യോഗ്യതാ മത്സരം : കാണികൾക്ക് പ്രവേശനം

September 03, 2021

September 03, 2021

മസ്കത്ത് : സെപ്റ്റംബർ ഏഴാം തിയ്യതി സൗദി അറേബ്യയെ സ്വന്തം മണ്ണിൽ നേരിടാൻ തയ്യാറെടുക്കുന്ന ഒമാൻ ടീമിനെ പിന്തുണക്കാൻ കാണികൾ സ്റ്റേഡിയത്തിലെത്തും. കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആയിരുന്നു ഇതുവരെ മത്സരങ്ങളെങ്കിലും, സെപ്റ്റംബർ 7 ന് 30 ശതമാനം കാണികൾക്ക് പ്രവേശനം നൽകുമെന്ന് ഒമാൻ ഫുട്‍ബോൾ അസോസിയേഷൻ വ്യക്തമാക്കി. കോവിഡിന്റെ വ്യാപനത്തിൽ കുറവ് വന്നതിനാൽ സുപ്രീം കമ്മറ്റിയാണ് ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചത്.

ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ആണ്‌ മത്സരം അരങ്ങേറുക. സെപ്റ്റംബർ മൂന്ന് വൈകുന്നേരം ആറുമണി മുതൽ "ടിഎം ഡൺ" ആപ്ലിക്കേഷനിലൂടെ ടിക്കറ്റുകൾ ലഭ്യമാവുമെന്നും ഒമാൻ ഫുട്‍ബോൾ അസോസിയേഷൻ വ്യക്തമാക്കി. തിരിച്ചറിയൽ കാർഡും, വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി ഉണ്ടാവൂ. ആദ്യമത്സരത്തിൽ വമ്പന്മാരായ ജപ്പാനെ മലർത്തിയടിച്ച ഒമാന്, കാണികളുടെ സാന്നിധ്യം പുത്തനുണർവ് പകരും.


Latest Related News