ദോഹ : കെ.എം.സി.സി.ഖത്തർ നവോത്സവ് 2K24ന്റെ ഭാഗമായി വിദ്യാർഥി വിഭാഗം ഗ്രീൻ ടീൻസ് സ്പോർട്സ് വിങ് സംഘടിപ്പിച്ച ഖത്തർ ടീൻസ് ലീഗ്, QTL 24 ഫുട്ബോൾ ടൂർണമെന്റ് ആദ്യ എഡിഷന് ഉജ്വല സമാപനം. വുഖൈറിലെ ജെംസ് അമേരിക്കൻ അക്കാദമിയിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ നൂറോളം കൗമാര പ്രതിഭകൾ മാറ്റുരച്ചു. പെൺകുട്ടികളുടെ രണ്ട് ടീമുകളടക്കം ആറു ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ പ്രവാസി വിദ്യാർത്ഥികളുടെ പ്രതിഭ വെളിവാക്കുന്നതായിരുന്നു.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ റെബെല്ലിയൻസ് എഫ്.സി ആൺകുട്ടികളുടെ വിഭാഗത്തിലും ഫാൽക്കൺസ് യുണൈറ്റഡ് പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യന്മാരായി. പ്രെഡറ്റേഴ്‌സ് എഫ്. സി., ബ്ലൈസിംഗ് സൈറൻസ് എന്നീ ടീമുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുഹമ്മദ് റബീഹ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇബ്രാഹിം മുഹമ്മദ്, നദ മറിയം എന്നിവരെ മികച്ച ഗോൾ കീപ്പറായും ഫാദി അസീസ്, നിഹാ അജ്‌മൽ നബീൽ എന്നിവരെ മികച്ച കളിക്കാരായും തിരഞ്ഞെടുത്തു. അബ്ദുല്ല നഹാൻ, മിൻഹ മറിയം എന്നവരാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മറ്റിയും ഗ്രീൻ ടീൻസ് ഭാരവാഹികളും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ പി.കെ ഹാഷിർ, ലത്തീഫ് പാതിരപ്പറ്റ എന്നിവർ നേടിയ ഗോളുകളുടെ പിൻബലത്തിൽ ടീം ഗ്രീൻ ടീൻസ് വിജയമുറപ്പിച്ചു.
മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ ടീം അംഗങ്ങളും കെ.എം.സി.സി. ഖത്തർ നേതാക്കളും അണിനിരന്ന വർണ ശബളമായ മാർച്ച് പാസ്റ്റിനു ശേഷം കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡണ്ട് ഡോ.അബ്ദുസ്സമദ് മത്സരങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, ട്രഷറർ പി. എസ് .എം ഹുസൈൻ , അൻവർ ബാബു, എം.പി ഇല്യാസ് മാസ്റ്റർ, മുഹമ്മദ് ഇർഫാൻ, ഇശൽ സൈന എന്നിവർ സംസാരിച്ചു. കെ.എം.സി.സി. ഖത്തർ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികൾ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വിമൻസ് വിങ് പ്രസിഡണ്ട് സമീറ അബ്ദുന്നാസർ, വിവിധ സബ് കമ്മറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. സഹദ് കാർത്തികപ്പള്ളി സ്വാഗതവും, റാഫി പി.എസ്. നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ ഫൈസൽ മാസ്റ്റർ, അജ്മൽ നബീൽ, മുസമ്മിൽ വടകര, സെഡെക്സ് കാർഗോ സിഇഓ ജലീൽ പള്ളിക്കൽ, സിറാജ് മാത്തോത്ത്, മജീദ് എൻ. പി, ഇർഷാദ് ഷാഫി തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു, യുണൈറ്റഡ് നഴ്സസ് അസോസിയേഷനുള്ള ഗ്രീൻ ടീൻസ് ഉപഹാരം ഫൈസൽ അരോമ കൈമാറി. ഗ്രീൻ ടീൻസ് ഭാരവാഹികളായ ഹാഷിർ പി.കെ കൽപ്പറ്റ, ബഷീർ കരിയാട്, ആബിദീൻ വാവാട്, അൽത്താഫ് ഷറഫ് , റയീസ്. എം.ആർ, ഉബൈദുള്ള കുയ്യന, അബ്ദുസ്സമദ്, സഗീർ ഇരിയ, ലത്തീഫ് പാതിരിപ്പറ്റ, മുഹമ്മദ് ഹാഷിർ, ഫാത്തിമ തബസ്സും, സജ ആമിന, മിൻഹ മനാഫ്, സഹവ സൽമാൻ എന്നിവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F