ദോഹ: ഹജ്ജ് തീർത്ഥാടനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ അനുമതി ലഭിച്ച പ്രവാസി തീർത്ഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മാസങ്ങൾക്ക് മുമ്പ് സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ നേതാക്കൾ ഇ. ടി. മുഹമ്മദ് ബഷീർ എം പിക്ക് നിവേദനം കൈമാറി.
പ്രവാസികൾ ഹജ്ജ് തീർത്ഥാടനത്തിനായി നേരിടുന്ന പ്രധാന പ്രശ്നങ്ങളെ ഗൗരവമായി കാണണമെന്നും, അവരുടെ സൗകര്യത്തിനായി പ്രത്യേകമായി 20 ദിവസത്തെ ഹജ്ജ് യാത്രാ പാക്കേജ് ആവിഷ്കരിക്കണമെന്നും കെഎംസിസി നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ഒറിജിനൽ പാസ്പോർട്ട് ഹജ്ജ് യാത്രയ്ക്കു മുന്നോടിയായി ഏകദേശം ഒരാഴ്ച മുമ്പ് മാത്രം സമർപ്പിക്കാനാകുന്ന രീതിയിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യവും നിവേദനത്തിൽ ഉന്നയിച്ചു.വിഷയത്തിൽ മന്ത്രി തല ചർച്ചകളിലൂടെ പ്രവാസികൾക്ക് ഗുണപ്രദമായ മാറ്റങ്ങൾ വരുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് ഇ. ടി. മുഹമ്മദ് ബഷീർ എംപി ഉറപ്പു നൽകി.
കെഎംസിസി ഖത്തർ പ്രസിഡണ്ട് ഡോ. അബ്ദുൽ സമദ്, സംസ്ഥാന ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ, താഹിർ താഹാക്കുട്ടി, ശംസുദ്ധീൻ വാണിമേൽ, കെഎംസിസി ഖത്തർ സീനിയർ നേതാവ് അഹമ്മദ് അടിയൊട്ടിൽ എന്നിവർ സംബന്ധിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/B5cRGSkveuO5fUeQTErqlq ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F