ദോഹ : ദോഹ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ 90 മീറ്റർ മറികടന്ന് നീരജ് ചോപ്ര. ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ആദ്യമായാണ് 90 മീറ്റർ മറികടക്കുന്നത്. മൂന്നാം ശ്രമത്തിലാണ് 90.23 ദൂരം നേടിയത്. ആദ്യ തവണ എറിഞ്ഞപ്പോൾ 88.4 മീറ്റർ ദൂരമാണ് നേടിയത്.
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ മൂന്നാമനും ലോകത്തെ ഇരുപത്തഞ്ചാമനുമായിരിക്കുകയാണ് 27കാരനായ നീരജ് ചോപ്ര. പാകിസ്താന്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ ഈ നേട്ടം കൈവരിച്ച ആദ്യ രണ്ട് സ്ഥാനക്കാർ.
ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ്, ചെക് റിപ്പബ്ലിക്കിന്റെ ജേക്കബ് വാദ്ലെ, ജർമനിയുടെ ജൂലിയൻ വെബർ, ഇന്ത്യയുടെ കിഷോർ ജെന തുടങ്ങിയവർ മത്സരരംഗത്തുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F