Breaking News
ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി | ഖത്തറിൽ ശനിയാഴ്ച ദൈർഘ്യംകൂടിയ പകൽ,ചൂട് കനക്കും | ഇറാൻ അവസരം കാത്തിരിക്കുകയാണ്,ഇസ്രായേലിന്റെ അയേൺ ഡോം മിസൈലുകൾ ഒരാഴ്ചയ്ക്കകം തീരുമെന്ന് യു.എസ് മാധ്യമങ്ങൾ | ഈ ഒൻപത് രാജ്യങ്ങളുടെ കയ്യിലും ആണവായുധങ്ങളുണ്ട്,ഇറാനെ മാത്രം ലക്ഷ്യമാക്കുന്നതിന് പിന്നിലെ അജണ്ട ഇതാണ് | ഖത്തറിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നു | അറ്റകൈക്ക് ഹോർമുസ് കടലിടുക്ക് ഇറാൻ യുദ്ധതന്ത്രമാക്കിയാൽ എല്ലാവർക്കും പണി കിട്ടും,ആശങ്കയോടെ ആഗോളവിപണി | ടാറ്റ പിടിച്ച പുലിവാല്,ആവശ്യത്തിന് വിമാനങ്ങളില്ലാത്തതും സാങ്കേതിക തകരാറും എയർ ഇന്ത്യക്ക് വഴിമുടക്കുന്നു | ആണവ ഭീഷണി,ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ലുമായി ചർച്ച നടത്തി | ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ,സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്ന് ജിസിസി | ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ് |
മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു

May 16, 2025

indigo-new-services-to-muscat-and-fujairah

May 16, 2025

ന്യൂസ്‌റൂം ബ്യുറോ

മസ്ക്കത്ത് / ഫുജൈറ:ഗൾഫ് സെക്റ്ററിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചു. മസ്കത്തിൽ നിന്നും യു.എ.ഇയിലെ ഫുജൈറയിൽ നിന്നുമാണ് കണ്ണൂരിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചത്.

മസ്ക്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽകി ആദ്യ വിമാനത്തെ ആദരിച്ചു.  

മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കും ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ടാവും.. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും  സർവീസ് ഉണ്ടായിരിക്കുക. പുലർച്ചെ 3.35ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 8.30ന് കണ്ണൂരിൽ ലാൻഡ് ചെയ്യും. തിരിച്ച് രാത്രി 12.40ന് കണ്ണൂരിൽ നിന്ന് പുറപ്പടുന്ന വിമാനം പുലർച്ചെ 2.25ന് മസ്കത്തിലെത്തും.

അതേസമയം,കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള പ്രതിദിന വിമാന സർവീസുകൾക്കും ഇന്ന് തുടക്കമായി. കണ്ണൂരിന് പുറമേ, മുംബൈയിൽ നിന്നും പ്രതിദിന സർവീസുണ്ട്. മുംബൈയിൽ നിന്നെത്തിയ വിമാനത്തിന് ഫുജൈറ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് പുലർച്ചെ 3.40 നും കണ്ണൂരിൽ നിന്ന് വൈകിട്ട് 8.55 നുമാണ് ഇൻഡിഗോയുടെ സർവീസുകൾ. യാത്രക്കാർക്കായി ദുബൈ, ഷാർജ, അജ്മാൻ അടക്കമുള്ള മറ്റ് എമിറേറ്റുകളിൽ നിന്ന് കോംപ്ലിമെന്ററി ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ- ഫുജൈറ ബന്ധത്തിൽ പുതിയ അധ്യായമാണ് വിമാന സർവീസെന്ന് യു.എ.ഇ ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News